Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഇനി വീടുകളില്‍ ഹോസ് പൈപ്പ് പുറത്തെടുക്കാം: ആവശ്യത്തിന് മഴ പെയ്തതോടെ നിരോധനം നീക്കി
Text By: UK Malayalam Pathram
ജലസംഭരണികളിലേക്ക് ആവശ്യത്തിന് വെള്ളമൊഴുകി എത്തിയതിനാല്‍ 33,000 കുടുംബങ്ങളെ ബാധിച്ചിരുന്ന ഹോസ്പൈപ്പ് നിരോധനം എടുത്തുകളഞ്ഞു. ശരത്ക്കാലത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ യു കെയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. താപനില കുറയുകയും മഴ തുടരുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്. സംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെല്‍ഷ് വാട്ടര്‍ ആണ് ഇപ്പോള്‍ ഹോസ്പൈപ്പ് നിരോധനം എടുത്തു മാറ്റിയിരിക്കുന്നത്.

കടുത്ത വേനലും മതിയായ മഴ ലഭിക്കാത്തതും കാരണം ഏതാണ്ട് വെയില്‍സ് മുഴുവനായും തന്നെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സെറിഡിജിയന്റെ ചില ഭാഗങ്ങള്‍, വടക്കന്‍ പെംബ്രോക്ക്ഷയര്‍, വടക്കന്‍ കാര്‍മാര്‍ത്തന്‍ഷയര്‍ എന്നിവ ഉള്‍പ്പെടെയുള്ള മിഡ് ആന്‍ഡ് സൗത്ത് സെറിഡിജിയന്‍ വാട്ടര്‍ നെറ്റ്വര്‍ക്കില്‍ നിന്ന് സേവനം ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജൂലൈ പകുതി മുതലായിരുന്നു നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. അടുത്തിടെ ലഭിച്ച മഴയും താപനില താഴ്ന്നതും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ തുറന്നതും, വേനല്‍ക്കാല ടൂറിസം അവസാനിക്കാറായതുമൊക്കെ കണക്കിലെടുത്താണ് ഇപ്പോള്‍ നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് വെല്‍ഷ് വാട്ടര്‍ വക്താവ് അറിയിച്ചു.
 
Other News in this category

 
 




 
Close Window