Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=104.9208 INR
ukmalayalampathram.com
Sun 21st Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബംഗ്ലാദേശുകാരന്‍ 47കാരിയെ കല്യാണം കഴിച്ചത് 'സ്ഥിരതാമസം നേടാന്‍ '
reporter
ലണ്ടന്‍ : ഇരുപത്തഞ്ചുകാരനായ ബംഗ്ലാദേശി തന്നെക്കാള്‍ 22 വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചു . ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അനുമതി സമ്പാദിക്കല്‍ മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ . വിവാഹം വ്യാജമല്ലെന്നും ഒറിജിനല്‍ തന്നെയെന്നും വധു വ്യക്തമാക്കി .

മുഹമ്മദ് തനീന്‍ എന്ന യുവാവാണ് നാല്‍പ്പത്തേഴുകാരിയായ മരിയ മാര്‍ക്കേസിനെ വിവാഹം കഴിച്ചത് . ഇയാളുടെ വിസാ കാലാവധി കഴിയാന്‍ മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത് . പിന്നീട് തന്റെ സുഹൃത്തുക്കള്‍ക്ക് വ്യാജ വിവാഹം ഏര്‍പ്പാടാക്കാന്‍ നാലു വധുക്കളെക്കൂടി ഇയാള്‍ സംഘടിപ്പിച്ചെന്നുമാണ് കേസ് .

തനീന്റെ സുഹൃത്തുക്കള്‍ക്കു വേണ്ടി പോര്‍ച്ചുഗീസില്‍നിന്നാണ് നാലു യുവതികളെ കൊണ്ടുവന്നത്. ഇതില്‍ മരിയയും സഹായിച്ചുവത്രെ. രണ്ടായിരം പൗണ്ട് വീതം നവവധുക്കള്‍ക്ക് ഫീസും കൊടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത് .

ഈ നാലു വിവാഹങ്ങളും പക്ഷേ നടന്നില്ല . ഇതിലെ വരന്‍മാര്‍ തനീന്റെ ഉടമസ്ഥതതിയുള്ള സ്ഥലത്തെ പാട്ടക്കാരായിരുന്നുവത്രെ . ഒരാള്‍ ലണ്ടന്‍ സൂവിലെ ജോലിക്കാരനും . നാലു പേരും സ്റ്റുഡന്റ് വിസയിലാണിവിടെ എത്തിയത്.
 
Other News in this category

 
 




 
Close Window