Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നിര്‍ബന്ധിത വിവാഹത്തിനെതിരേ സ്‌കോട്‌ലന്‍ഡില്‍ നിയമം
staff correspondent
ലണ്ടന്‍ : നിര്‍ബന്ധിത വിവാഹത്തിനെതിരേ സ്‌കോട്‌ലന്‍ഡില്‍ ശക്തമായ നിയനം കൊണ്ടുവരുന്നു. പീഡിതര്‍ക്ക് ആശ്വ ാസം നല്‍കുന്ന തരത്തിലാണ് നിയമം ക്രമീകരിച്ചിരിക്കുന്നത്. നിര്‍ബന്ധിത വിവാഹത്തിനു പ്രേരിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമം പുനക്രമീകരിച്ചരിക്കുന്നത്. നിയമം പ്രാബല്യത്തിലെത്തിയാല്‍ ഇത്തരത്തില്‍ നിര്‍ബന്ധിത വിവാഹത്തിന് മുതിരേണ്ടിവരുന്നവര്‍ക്ക് ശകതമായ പിന്തുണയും സംരക്ഷണവും ലഭിക്കും. ഫോഴ്‌സ് മാര്യേജ് എന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റാനുളള ശ്രമത്തിലാണ് ഇംഗ്ലണ്ടിപ്പോള്‍. 2008 ല്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ കോടതികള്‍ ഇതുപോലുള്ള നിര്‍ബന്ധിത വിവാഹങ്ങള്‍ തടയുന്നതിനും ഇരകളാകുന്നവരെ സംരക്ഷിക്കുന്നതിനും സിവില്‍ നിയമം കൊണ്ടുവന്നിരുന്നു. നിയമം ലംഘിച്ചാല്‍ രണ്ട് വര്‍ഷം ശിക്ഷയെന്നാണ് വിധിച്ചിരുന്നത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഇതേക്കുറിച്ചു പ്രതികരിച്ചിരുന്നു. ഇത്തരം നിര്‍ബന്ധിത, വ്യജ വിവാഹങ്ങള്‍ ക്രിമിനല്‍കുറ്റമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ആദ്യം ഇതിനെതിരേ ശക്തമായ വിയോജിപ്പ് ഉയര്‍ന്നു വന്നിരുന്നു. കാരണം, ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുമെന്നാണ്‌
 
Other News in this category

 
 




 
Close Window