Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5791 INR  1 EURO=106.1909 INR
ukmalayalampathram.com
Sat 14th Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാര്‍ക്കു ജോലി , കാര്‍ വാഷ് സ്ഥാപന ഉടമയ്ക്ക് 60,000 പൗണ്ട് പിഴ
Staff correspondent
ലണ്ടന്‍ : അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കിയതിനു പിടിയിലായ കാര്‍ വാഷ് സ്ഥാപന ഉടമയ്ക്ക് 60,000 പൗണ്ട് പിഴ ശിക്ഷ. 32 വയസുകാരനായ ഡിഫ്രിം പാസിയെയാണു ശിക്ഷിച്ചിരിക്കുന്നത് . നാലു മാസത്തിനകം പിഴ അടയ്ക്കുകയോ അല്ലെങ്കില്‍ 18 മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയോ വേണം. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ വിവിധ മേഖലകളില്‍ കാര്‍ വാഷ് ബിസിനസ് നടത്തുകയായിരുന്നു ഇയാള്‍ .

2009 ലാണ് ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് ആറോളം അനധികൃത കുടിയേറ്റക്കാരായ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ഇയാളും പിടിയിലായി. വിചാരണയ്‌ക്കൊടിവല്‍ 2011 ല്‍ കുറ്റക്കാരനെന്നു കണ്ടെത്തി. കഴിഞ്ഞ മേയ് 21 നാണു ശിക്ഷ വിധിച്ചത് .
യുകെ ബോര്‍ഡര്‍ ഏജന്‍സിയിലെ ക്രിമിനല്‍ ഫിനാന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് ഇയാളെ പിടികൂടിയത് . അനധകൃത കുടിയേറ്റക്കാരായ തൊഴിലാളികളെയും കൂടാതെ ആസ്തികളും അന്ന് പിടിച്ചെടുത്തിരുന്നു.
അനധികൃത തൊഴിലാളികളെ നിയമിക്കുക വഴി ഇന്‍ഷ്വറന്‍സും അതുപോലെ സര്‍ക്കാരിനു ലഭിക്കേണ്ട മറ്റുവരുമാനങ്ങളിലും കുറവു വരുത്തിയതായാണു പരാതി.
 
Other News in this category

 
 




 
Close Window