Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഒരു വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കുമെന്നു മന്ത്രി ഡാമിയാന്‍ ഗ്രീന്‍
Staff correspondent
ലണ്ടന്‍ : വിദേശ വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി കണക്കൂ കൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന എഴുപതോളം ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റി മേധാവികളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. കുടിയേറ്റ നിയമപ്രകാരം ഒരു വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കുമെന്നു മന്ത്രി ഡാമിയാന്‍ ഗ്രീന്‍. ഇക്കാരണത്താല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ഇതോടെ യൂനിവേഴ്‌സിറ്റികളുടെ നില പരുങ്ങലിലായി. സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നിയമപ്രകാരം യൂറോപ്യന്‍ രാജ്യത്തിനു പുറത്തു നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം നിജപ്പെടുത്തി. വിദേശ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയതോടെ ഇവിടെ നിന്നു പഠിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവ് ഉണ്ടാകുമെന്നു യൂനിവേഴ്‌സിറ്റികള്‍ . ഇക്കാരണത്താലാണ് ഇവരെ താത്കാലിക കുടിയേറ്റക്കാരായി കാണമെന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തള്ളിയതോടെ പ്രതിവര്‍ഷം കോടിക്കണക്കിനു പൗണ്ടിന്റെ നഷ്ടമാകും ഉണ്ടാകുക. കൂടാതെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് തിരിച്ചടിയാകും. ഇപ്പോഴത്തെ നയപ്രകാരം രണ്ടര ലക്ഷം വിദേശികളെയാണ് കുടിയേറ്റത്തിന് അനുവദിക്കുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് ഒരു ലക്ഷമാക്കി ചുരുക്കും. പത്തു വിദേശ വിദ്യാര്‍ഥികളില്‍ ഒരാള്‍ വീതമാണു ബ്രിട്ടണില്‍ എത്തുന്നത്. പ്രതിവര്‍ഷം എഴുപതു ലക്ഷം പൗണ്ടാണ് ഇതു വഴി രാജ്യത്തിനു ലഭിക്കുന്നത്.
 
Other News in this category

 
 




 
Close Window