Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ വെയ്ല്‍സ് വിദ്യാഭ്യാസ മന്ത്രിയ്ക്ക് ആശങ്ക
Staff correspondent
കാര്‍ഡിഫ് : യുകെ സര്‍ക്കാരിന്റെ കുടിയേറ്റ നിയമത്തില്‍ വെയ്ല്‍സ് വിദ്യാഭ്യാസ മന്ത്രി ലങ്ടണ്‍ ആന്‍ഡ്രൂസിന് ആശങ്ക. വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതില്‍ വെയ്ല്‍സ് യൂനിവേഴ്‌സിറ്റികള്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. സ്റ്റുഡന്‍സ് വിസയില്‍ വരുത്തിയ മാറ്റം വെയ്ല്‍സിലെ യൂനിവേഴ്‌സിറ്റികള്‍ക്കു കോടിക്കണക്കിനു പൗണ്ടിന്റെ നഷ്ടമാകും ഉണ്ടാക്കുക. വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ വന്‍ കുറവ് വരുത്തും. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആശങ്കകള്‍ പങ്കുവച്ചത്. വിദ്യാര്‍ഥി വിസയില്‍ ക്രമക്കേട് നടക്കുന്ന സാഹചര്യത്തിലാണു നടപടിയെന്നു കുടിയേറ്റ മന്ത്രി ഡാമിയാന്‍ ഗ്രീന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മിക്കവരും വിദ്യാര്‍ഥി വിസ സ്വന്തമാക്കി രാജ്യത്ത് എത്തും. എന്നാല്‍ ഇവരുടെ ലക്ഷ്യം പഠനമല്ലെന്നും അദ്ദേഹം അറിയി്ചു. ഈ സാഹചര്യത്തിലാണു നിയമം കര്‍ശനമാക്കിയത്. എന്നാല്‍ വെയ്ല്‍സ് സമ്പദ് വ്യവസ്ഥയെ ഇതു സാരമായി ബാധിക്കുമെന്നു ലങ്ടണ്‍.

സര്‍ക്കാരിന്റെ നയ പ്രകാരം വിദേശ വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി കണക്കാക്കും. ഇതോടെ രാജ്യത്തെ മൊത്തം കുടിയേറ്റക്കാരുടെ എണ്ണം നിജപ്പെടുത്തുന്നതോടെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണവും കുറയും. ഇവരെ താത്കാലിക കുടിയേറ്റക്കാരായി പരിഗണിക്കണമെന്നു എഴുപതോളം യൂനിവേഴ്‌സിറ്റി മേധാവികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളി.
 
Other News in this category

 
 




 
Close Window