Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ റെയ്ഡ് : 36 ഇന്ത്യക്കാര്‍ പിടിയിലായി
Staff correspondent
ലണ്ടന്‍ : ബ്രിട്ടന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡാണ് കഴിഞ്ഞ ദിവസം നടന്നത് .റെയ്ഡിനിടെ അറസ്റ്റിലായ 36 പേരും ഇന്ത്യക്കാരാണ് . ഇവരില്‍ പകുതിയിലേറെപ്പേര്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയവരാണ്. ഒട്ടേറെപ്പേര്‍ മലയാളികളാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിവിധ കാലയളവുകളില്‍ സ്റ്റുഡന്റ്‌സ് വിസയില്‍ എത്തിയശേഷം വിസ പുതുക്കാന്‍ കഴിയാതെ നില്‍ക്കുന്നവരും വിസ പുതുക്കാനുള്ള അപേക്ഷ ഹോം ഓഫീസില്‍ ഇരിക്കുന്നതുകൊണ്ടു പ്രതിസന്ധിയിലായവരുമാണ് അറസ്റ്റിലായ മലയാളികളില്‍ പലരും. അനേകം സ്റ്റുഡന്റ്‌സ് വിസക്കാര്യത്തില്‍ തീരുമാനമാകാതെ ഇപ്പോള്‍ യു.കെയില്‍ കഴിയുന്നത്. ഇവരില്‍ മിക്കവരും ജോലിക്കാരായി പോകുന്നുണ്ട്് . ഇത്തരക്കാരാണ് കഴിഞ്ഞ ദിവസം പിടികൂടിയവരില്‍ അധികവും. പിടികൂടിയവരെ എല്ലാം ഉടന്‍ ഇന്ത്യയിലേക്കു വിമാനം കയറ്റിവിടും.

അനധികൃത ജോലിക്കാരെക്കുറിച്ചു ലഭിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ സഹായത്തോടെയാണ് യു.കെ. ബോര്‍ഡര്‍ ഏജന്‍സി ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ ഏഴരയോടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരെ പ്രത്യേകം പരിശോധിക്കുകയായിരുന്നു. 26-56 വയസ് പ്രായത്തിന് ഇടയിലുള്ളവരാണ് പിടിയിലായവര്‍. പതിനാറുപേര്‍ വിസാ കാലാവധി കഴിഞ്ഞു യു.കെയില്‍ തുടരുന്നവരാണ്. 36 പേരില്‍ രണ്ടുപേരെ നേരത്തെ ജാമ്യത്തില്‍ വിട്ടു. ബാക്കിയുള്ളവര്‍ താല്‍ക്കാലിക തടവിലാണ്.
മറ്റ് ഏജന്‍സികളുമായി ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തുമെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നതെന്നു യു.കെ. ബോര്‍ഡര്‍ ഏജന്‍സിയുടെ ഹാര്‍പല്‍ ജോഹാല്‍ പറഞ്ഞു. മെട്രോപൊളിറ്റന്‍ പോലീസിന്റെ സഹായത്തോടെ തുടര്‍ന്നും റെയ്ഡുകള്‍ നടത്തുമെന്ന് ഇദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ നൂറുകണക്കിന് റെയ്ഡുകള്‍ നടത്താറുണ്ടെങ്കിലും വലിയതോതില്‍ ആളുകളെ പിടികൂടുന്നത് ആദ്യമാണ്.
 
Other News in this category

 
 




 
Close Window