Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടയര്‍ 4 സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്ക് പുതിയ ഓവര്‍സൈറ്റ് അറേഞ്ച്‌മെന്റുകള്‍
Staff correspondent
ലണ്ടന്‍ : വിദേശ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വകാര്യ കോളജുകള്‍ക്ക് എഡ്യുക്കേഷനല്‍ ഓവര്‍സൈറ്റിന് പുതിയ സംവിധാനം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളില്‍ ഇതു നിര്‍ണായകമാകും. പോയിന്റ്‌സ് ബേസ്ഡ് സംവിധാനത്തിലെ ടയര്‍ 4ല്‍ വരുത്തുന്ന മാറ്റങ്ങളില്‍ പ്രധാനമാണിത്.

 

പരിഷ്‌കാരം അനുസരിച്ച് , നാലു വര്‍ഷം കൂടുമ്പോള്‍ സ്‌പോണ്‍സര്‍മാര്‍ കൃത്യമായി വിലയിരുത്തപ്പെടും. അടിയന്തര ഹെല്‍ത്ത് പരിശോധനകളുണ്ടാകും. പഴയ പരിശോധനയുടെ ഫലം അനുസരിച്ചായിരിക്കും പുതിയ പരിശോധന തീരുമാനിക്കുക.

 

സാഹചര്യങ്ങള്‍ മാറുകയോ , ഹെല്‍ത്ത് ചെക്കുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയോ ചെയ്താല്‍ നാലു വര്‍ഷം തികയും മുന്‍പു തന്നെ വീണ്ടും വിലയിരുത്തലുകള്‍ ഉണ്ടാകാം.

 

ഇതിനു പുറമേ, ഈ വര്‍ഷം സ്വകാര്യ സ്‌പോണ്‍സര്‍മാരില്‍നിന്നുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ മൂന്നു മാസത്തെ വിന്‍ഡോ അനുവദിച്ചിട്ടുണ്ട്. എഡ്യുക്കേഷനല്‍ ഓവര്‍സൈറ്റിനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ടയര്‍ 4 സ്‌പോണ്‍സര്‍ രജിസ്റ്ററില്‍ ചേരാന്‍ അപേക്ഷിക്കാവുന്നതാണ്.

 

എഠ്ട് സ്വതന്ത്ര ബോഡികളില്‍ ഒന്നിന്റെ വിജയകരമായ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് എഡ്യുക്കേഷണല്‍ ഓവര്‍സൈറ്റ് അനുവദിക്കുന്നത്. ബോഡികള്‍ ഇവ:

- ദ ക്വാളിറ്റി അഷ്വറന്‍സ് ഏജന്‍സി ഫോര്‍ ഹയര്‍ എഡ്യുക്കേഷന്‍

 

- ഹെര്‍ മജസ്റ്റിസ് ഇന്‍സ്‌പെക്റ്ററേറ്റ് ഓഫ് എഡ്യുക്കേഷന്‍ (സ്‌കോട്ട്‌ലന്‍ഡ്)

 

- ദ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് ഇന്‍സ്‌പെക്റ്ററേറ്റ് (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)

 

- ദ ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍സ് ഇന്‍സ്‌പെക്റ്ററേറ്റ്

 

- ദ സ്‌കൂള്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസ്

 

- ദ ബ്രിഡ്ജ് സ്‌കൂള്‍സ് ഇന്‍സ്‌പെക്റ്ററേറ്റ്

 

നിലവില്‍ തൃപ്തികരമായ ഫുള്‍ ഇന്‍സ്‌പെക്ഷനോ റിവ്യൂവോ ഓഡിറ്റോ ഉള്ള പൊതു സ്ഥാപനങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ തുടര്‍ന്ന പ്രവര്‍ത്തിച്ചാല്‍ മതിയാകും. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്വകാര്യ കോളജുകള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ജൂലൈ 23നും ഒക്ടോബര്‍ 22നുമിടയില്‍ അപേക്ഷിക്കണം. സ്‌കോട്ട്‌ലന്‍ഡിലെ സ്വകാര്യ കോളജുകള്‍ സെപ്റ്റംബര്‍ മൂന്നിനും നവംബര്‍ അഞ്ചിനുമിടയിലും അപേക്ഷിക്കണം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ കോളജുകള്‍ അവിടത്തെ എഢ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് ഇന്‍സ്‌പെക്റ്ററേറ്റുമായി ബന്ധപ്പെടണം.

 

പുതിയ അപേക്ഷകരുടെ പൂര്‍ണ വിലയിരുത്തല്‍ അടുത്ത വര്‍ഷം ആരംഭിക്കും. നാലു വര്‍ഷത്തെ എഡ്യുക്കേഷണല്‍ ഓവര്‍സൈറ്റ് പീരിയഡും അടുത്ത വര്‍ഷം മുതലാണ് കണക്കാക്കുക. എല്ലാ വര്‍ഷവും പുതിയ സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാകും.

 

2012 അവസാനം ഫുള്‍ അസസ്‌മെന്റ് പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ വീണ്ടും 2016ല്‍ അതിനു വിധേയരാകണം. തുടര്‍ന്ന് നാലു വര്‍ഷം കൂടുമ്പോള്‍ അസസ്‌മെന്റ്. ഇതു കുടാതെയാണ് ഇടയ്ക്കിടെയുള്ള റിസ്‌ക്-ബേസ്ഡ് ഹെല്‍ത്ത് ചെക്ക് . ഫുള്‍ അസസ്‌മെന്റിന്റെ ഹ്രസ്വ രൂപമെന്ന നിലയിലാണ് ഇതു നടത്തുക. നാലു വര്‍ഷത്തെ സൈക്കിളിനിടയില്‍ നിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഇതുപകരിക്കും. കോസ്റ്റ്-റിക്കവറി അടിസ്ഥാനത്തില്‍ എഡ്യുക്കേഷണല്‍ ഓവര്‍സൈറ്റ് ബോഡികള്‍ ഹെല്‍ത്ത് ചെക്കിനുള്ള ഫീസ് നിര്‍ണയിക്കും. മുന്‍കൂട്ടി നോട്ടീസ് നല്‍കിയോ, നോട്ടീസ് നല്‍കാതെയോ, ഷോര്‍ട്ട് നോട്ടീസിലോ ഹെല്‍ത്ത് ചെക്കുകള്‍ നടത്താം. എല്ലാ ഹെല്‍ത്ത് ചെക്ക് റിപ്പോര്‍ട്ടുകളും സ്ഥാപനങ്ങള്‍ അവരവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

 

 

 

 

 
Other News in this category

 
 




 
Close Window