Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആറ് അനധികൃത കുടിയേറ്റക്കാരെ ബോര്‍ഡര്‍ ഏജന്‍സി നാടുകടത്തി
Staff correspondent
ലണ്ടന്‍ : ബ്രിട്ടനിലെമ്പാടും ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇസേലവര്‍ത്തിലുള്ള ഒരു വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നേപ്പാള്‍ സ്വദേശികളാണ് പിടിയിലായവരെല്ലാം. ഇവരെ സ്വദേശത്തേക്കു നാടുകടത്തുകയും ചെയ്തതായി  യുകെ ബോര്‍ഡര്‍ ഏജന്‍സി വ്യക്തമാക്കി. 

 

   പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ 10ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പടിയിലാകുന്നത്. അറസ്റ്റിലായവരില്‍ നാലു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുണ്ടായിരുന്നത്. 20 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെല്ലാം. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി തുടരുകയായിരുന്നു ഇവര്‍ .16 ന് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ നേപ്പാളിലേക്കയച്ചതായി അസിസ്റ്റന്റ് ഡയറക്റ്റര്‍ സാറ ബ്രൂട്ടണ്‍ അറിയിച്ചു.

   പടിഞ്ഞാറന്‍ ലണ്ടനില്‍ ഇപ്പോള്‍ ദിനം പ്രതി അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. വിസ നിയമം ലംഘിക്കുന്നവരാണ് കൂടുതലും. ഇവരെ ഒരു വിധത്തിലും ഇവിടെ നിലനിര്‍ത്തില്ലെന്നും യുകെ ബോര്‍ഡര്‍ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി.

 

 

 

 
Other News in this category

 
 




 
Close Window