Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വെല്‍ഫയര്‍ സിസ്റ്റത്തില്‍ പഴുത് ; ഒന്നിലേറെ ഭാര്യയുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യമെന്ന് ആക്ഷേപം
Staff correspondent
ലണ്ടന്‍ : ബഹുഭാര്യത്വം ഒരിക്കലും നിയമപരമായി അംഗീകരിക്കാത്ത കാര്യമാണ് മുസ്ലിം സമൂഹത്തില്‍ ഒഴിച്ച്. എന്നാല്‍, ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് ഇതൊരു അനുഗ്രഹമായി മാറിയിരിക്കുന്നു. പുതിയതായി രൂപീകരിച്ച വെല്‍ഫയര്‍ സിസ്റ്റത്തിലെ പഴുതാണ് ഇതിനു കാരണം. 

   ഒന്നിലേറെ ഭാര്യമാരുള്ളവര്‍ക്ക് ആനുകൂല്യം കൂടുതല്‍ ലഭിക്കുന്ന തരത്തിലാണ് ഇപ്പോള്‍ വെല്‍ഫയര്‍ സിസ്റ്റം ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം ഒരു പുരുഷനും അയാളുടെ ആദ്യ ഭാര്യയും ഉള്‍പ്പടെ 111.45 പൗണ്ടിന്റെ ഇന്‍കം റേറ്റാണ് കണക്കാക്കുന്നത്. എന്നാല്‍ , ഇവര്‍ക്കൊപ്പം ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യകൂടി താമസിക്കുകയാണെങ്കില്‍ 38.45 പൗണ്ടിന്റെ ആനുകൂല്യംകൂടി കിട്ടുന്നു. ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ മറ്റൊരു സ്വതന്ത്ര വ്യക്തിയായാണു കണക്കാക്കുന്നത്. എന്നാല്‍, ഇതിന് അടുത്ത വര്‍ഷം മാറ്റം വരുമെന്നാണ് പറയപ്പെടുന്നത്. ഒരു കുടുംബത്തിന് ഒന്നിച്ച് ആനുകൂല്യം പ്രഖ്യാപിക്കപ്പെടും. ബഹുഭാര്യത്വം അംഗീകരിക്കില്ല. 71 പൗണ്ട് വച്ച് ഓരോ വിവാഹിതര്‍ക്കും അനുവദിക്കാനാണു ലക്ഷ്യമിടുന്നത്. 

  ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തെറ്റ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് വര്‍ക്ക്‌സ് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ടമെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടുകഴിഞ്ഞു. ഇതിനോടകം തന്നെ 50 ഓളം പേര്‍ ഇതിന്റെ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ട് .

 

 

 

 

 
Other News in this category

 
 




 
Close Window