Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കെന്റ് മേഖലയില്‍ നിന്നു മൂന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കി
Staff correspondent
ലണ്ടന്‍ : കെന്റ് മേഖലയില്‍ നിന്നു മൂന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കിയതായി അധികൃതര്‍. അനധികൃത കുടിയേറ്റക്കാര്‍ക്കായി നടത്തിയ തെരച്ചിലിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. ഗ്രീന്‍ന്തി, ഫേവര്‍ഷാം മേഖലയിലായിരുന്നു റെയ്ഡ്. 

  ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ബ്ലൂവാട്ടര്‍ ഷോപ്പിങ് സെന്ററിലെ ഒരു റസ്റ്റോറന്റില്‍ നിന്നാണ് ഒരു സത്രീ അടക്കം മൂന്നു പേര്‍ പടിയിലാകുന്നത്. ജൂലൈ 27 നായിരുന്നു റെയ്ഡ്. പിടിയിലായവരില്‍ രണ്ടു പേര്‍ നേപ്പാള്‍ സ്വദേശിയാണ്. ഇവര്‍ വിസാ കാലാവധി കഴിഞ്ഞിട്ടും യുകെയില്‍ തങ്ങുകയായിരുന്നു. വിസ നിയമം ലംഘിച്ചതിന്റെ പേരില്‍ ഇവരെ കഴിഞ്ഞ മൂന്നാം തീയതി സ്വദേശത്തേക്ക് അയച്ചു.

  പിടിയിലായതില്‍ ഒരു യുവാവ് ബംഗ്ലാദേശിയായിരുന്നു. ഇയാളെ ജൂലൈ 29 നു തന്നെ മടക്കി അയച്ചിരുന്നു. കെന്റ് മേഖലയിലെ ഇമിഗ്രേഷന്‍ വിഭാഗം ഹെഡ് മരിയ ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. 

  വിസ നിയമം ലംഘിച്ച് നിരവധി പേര്‍ യുകെയില്‍ കഴിയുന്നുണ്ട് .ഇവര്‍ ക്രമസമാധാന പ്രശ്‌നം ഉള്‍പ്പടെ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. 

 

 

 

 

 
Other News in this category

 
 




 
Close Window