Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടിയര്‍-4 വിസ സ്‌പോണ്‍സര്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി
reporter

 ലണ്ടന്‍ : സ്വകാര്യ കോളജുകള്‍ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ടിയര്‍-4 വിസയുടെ കാര്യത്തില്‍ വരുത്തുന്ന പിഴവുകള്‍ പരിഹരിക്കുന്നതിനു പുതിയ നിര്‍ദേശങ്ങളുമായി യുകെ ബോര്‍ഡര്‍ ഏജന്‍സി രംഗത്ത്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കുടിയേറ്റ അനുമതി നല്‍കുന്നതിനും ഇത് ഏറെ സഹായകരമാകുമെന്നു ഏജന്‍സി അറിയിച്ചു. 2012-നുശേഷം നടപ്പാക്കുമെന്ന് അറിയിച്ചു 2011 ജൂലൈയില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് നടപ്പാക്കുന്നത്.


ഇതനുസരിച്ചു സ്‌പോണ്‍സര്‍മാരെ നാലുവര്‍ഷം കൂടുമ്പോള്‍ വിശദമായ വിലയിരുത്തലിന് വിധേയരാക്കും. ഇടവിട്ടുള്ള ഹെല്‍ത്ത് ചെക്ക് അസസ്‌മെന്റുകളും ഇതിനൊപ്പം നടക്കും. ഓരോ പരിശോധനയുടെയും ഫലം അനുസരിച്ചാകും ഇതിന്റെ ഇടവേളകള്‍ നിശ്ചയിക്കപ്പെടുക. സ്ഥാപനങ്ങളുടെ പ്രകടനനിലവാരം അനുസരിച്ച് നാലുവര്‍ഷം കൂടുമ്പോഴുള്ള അസസ്‌മെന്റ് നേരത്തെയാക്കാനും സാധ്യതയുണ്ട്. ഹെല്‍ത്ത് ചെക്കിലും ഇതു ബാധകമാണ്. പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി. പുതിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മൂന്നു മാസത്തെ വിന്‍ഡോ ഇത്തവണ അനുവദിച്ചു. അനുമതി കിട്ടുന്നവര്‍ക്ക് ടിയര്‍-4 സ്‌പോണ്‍സറായി രജിസ്‌ട്രേഷന്‍ കിട്ടുന്നതിന് അപേക്ഷിക്കാം. .


ടിയര്‍-4 സ്‌പോണ്‍സര്‍മാര്‍ യു.കെയില്‍ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്ന എട്ട് സ്വതന്ത്ര ബോഡികളില്‍ ഒന്നിന്റെ അസസ്‌മെന്റ് തൃപ്തികരമായി പാസാകണം. സ്വകാര്യ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന കോളജുകള്‍ ആറ് ഏജന്‍സികളുടെ നിയന്ത്രണത്തിലായിരിക്കും. ക്വാളിറ്റി അഷുറന്‍സ് ഏജന്‍സി ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍, ഇന്‍സ്‌പെക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍, എജ്യുക്കേഷന്‍ ആന്‍ഡ് ട്രയിനിങ് ഇന്‍സ്‌പെക്ടറേറ്റ്, ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍സ് ഇന്‍സ്‌പെക്ടറേറ്റ്, സ്‌കൂള്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസ്, ബ്രിഡ്ജ് സ്‌കൂള്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നിയന്ത്രണാധികാരം. രജിസ്‌ട്രേഷന്റെ പൂര്‍ണ വിവരങ്ങള്‍ ഈ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 
Other News in this category

 
 




 
Close Window