Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിവാഹ തട്ടിപ്പ് കേസുകളുടെ അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു
Staff correspondent

ലണ്ടന്‍ : വ്യാജ വിവാഹം പിടിച്ച സംഭവത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഉദ്യോഗസ്ഥരെ ആദരിച്ചതായി ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി. ആന്‍ഡി റാഡ്ക്ലിഫ്, പീറ്റര്‍ കോപ്പിള്‍ , കമല്‍ ഹൈയര്‍ , ലോറന്‍സ് കാച്ച് സൈഡ് എന്നിവരെയാണു ലെസസ്റ്റര്‍ പൊലീസ് ഫോഴ്‌സ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഹൈ ഷെറീഫ് ഒഫ് ലെസസ്റ്റര്‍ റിച്ചാര്‍ഡ് ബ്രൂക്ക് അവാര്‍ഡ് കൈമാറിയത്. ഈ നാലു പേരും ഓഗസ്റ്റ് 15 നു ക്രൗണ്‍ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈസ്റ്റ് മിഡ്‌ലാന്‍ഡിലാണു വ്യാജ വിവാഹങ്ങളുടെ ഗൂഢാലോചന നടക്കുന്നതെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ഡി റാഡ്ക്ലിഫ് ഏജന്‍സി ഓഫിസറാണ് .

പീറ്റര്‍ കോപ്പിള്‍, കമല്‍ ഹൈയര്‍, ലോറന്‍സ് കാച്ച്‌സൈഡ് എന്നിവര്‍ ലെസസ്റ്റര്‍ പൊലീസ് ഓഫിസര്‍മാരും. കിഴക്കന്‍ മിഡ്‌ലാന്‍ഡില്‍ വ്യാജ വിവാഹം നടക്കുന്നവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണത്തിനു നിയോഗിച്ചതെന്ന് ഏജന്‍സി അറിയിച്ചു. നോട്ടിങ്ഹാമില്‍ 2010 ല്‍ മൂന്നു പള്ളികളിലാണു വ്യാജവിവാഹങ്ങള്‍ നടന്നത്. ഇതില്‍ 12 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കു മൊത്തം 20 വര്‍ഷം തടവ് ലഭിച്ചു. വ്യാജവിവാഹങ്ങള്‍ പിടിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ആന്‍ഡി റാഡ്ക്ലിഫ് അറിയിച്ചു. എല്ലാവരുടെയും പിന്തുണ ലഭിച്ചതു കൊണ്ടാണു അന്വേഷണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഇത്തരം വ്യാജന്‍മാര്‍ക്കെതിരേ ഇനിയും നടപടി തുടരുമെന്ന് ആന്‍ഡി കൂട്ടിച്ചേര്‍ത്തു. രാജ്യത്തു നിന്നു നാടു കടത്താതിരിക്കാന്‍ മനുഷ്യാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ വേണ്ടിയാണു വ്യാജ വിവാഹം നടത്തുന്നത്.

ഡച്ച് പൗരന്‍ റാംസ്ലെയും നൈജിരിയന്‍ പെണ്‍കുട്ടി ഫോള്‍ഫ് ലഡപൊയും തമ്മില്‍ നോട്ടിങ്ഹാമിലെ ബോബെര്‍സ്മില്‍ റോഡിലുള്ള സെന്റ് പോള്‍ പള്ളിയില്‍ 2010 ഒക്‌റ്റോബര്‍ 10 നു വിവാഹിതരായി. എന്നാല്‍ ഈ വിവാഹം വ്യാജമായിരുന്നു. ഇരുവര്‍ക്കും യഥാക്രമം 12, 18 മാസം തടവിനു കോടതി ശിക്ഷിച്ചു. അഞ്ചു ഡച്ച് പൗരന്‍മാരും അറസ്റ്റിലായി. അഞ്ചു ഡച്ച് പൗരന്‍മാര്‍ക്കു 18 മാസം വീതമായിരുന്നു ശിക്ഷ.2011 മാര്‍ച്ച് രണ്ടിനു ലുവിഷാമില്‍ നടന്ന വ്യാജവിവാഹത്തില്‍ നൈജിരിയന്‍ യുവാവ് ഐസക്ക് ഒനിക്കോയി, നൈജീരിയന്‍ പെണ്‍കുട്ടി ഒലുഷോല ഒശിന്‍ഗ്‌ബേഡ് എന്നിവര്‍ തമ്മിലാണു വിവാഹം നടന്നത്. ഇവര്‍ക്കു പന്ത്രണ്ടു മാസം വീതം തടവ് ശിക്ഷ ലഭിച്ചു


 


 

 
Other News in this category

 
 




 
Close Window