Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
12 വിദേശികളെ അനധികൃതമായി രാജ്യത്തു തങ്ങിയതിനു നാടു കടത്തി
Correspondent

ലണ്ടന്‍ :യുകെ ബോര്‍ഡര്‍ ഏജന്‍സി നടത്തിയ പരിശോധനയില്‍ അനധികൃതമായി രാജ്യത്തു തങ്ങിയ 12 വിദേശികളെ നാടുകടത്തി. ചെംസ്‌ഫോര്‍ഡിലെ  റോബ്‌ജോണ്‍സ് റോഡിലുള്ള കൗണ്ടി ലൈനനിലെ ജോലി ചെയ്യുന്ന 11 പേരെയാണു പിടികൂടിയത്. ഉടമയുടെ അനുവാദത്തോടെയാണു ഏജന്‍സി റെയ്ഡ് നടത്തിയത്. 


11 പേരെയാണ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു തടവിലാക്കിയത്.തുടര്‍ന്നു അവരെ നാടുകടത്തി. നാല് വീതം പേര്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ളവരാണ്. രണ്ടു പേര്‍ ബംഗ്ലാദേശികളും ഒരാള്‍ ശ്രീലങ്കക്കാരിയുമാണ്. മറ്റുള്ളവര്‍ പുരുഷന്‍മാരാണ്. അറസ്റ്റിലായവരില്‍ ഏഴു പേര്‍ വിദ്യാര്‍ഥി വിസ നിയമം ലംഘിച്ചുവെന്നു കണ്ടെത്തി.ഇവരില്‍ നാലു പേരുടെ വിസ കാലാവധി അവസാനിച്ചിരുന്നു. ചെംസ്‌ഫോര്‍ട്ടില്‍ പരക്കെ റെയ്ഡ് നടത്തിയിരുന്നു. നിരവധി ആളുകളുടെ പാസ്‌പോര്‍ട്ടും വിസയും പരിശോധിച്ചു. ഡ്യൂക്ക് സ്ട്രീറ്റില്‍ നിന്നുമാണു രണ്ടു ബംഗ്ലാദേശികള്‍ പിടിയിലായത്. മറ്റൊരു ബംഗ്ലാദേശി കോവല്‍ ഡ്രൈവില്‍ നിന്നും പാക്കിസ്ഥാന്‍കാരനെ ഫോറസ്റ്റ് ഡ്രൈവിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മൂന്നു പാക്കിസ്ഥാനികള്‍ വിസ നിയമം ലംഘിച്ചിരുന്നു. ഒമ്പതു പേരെ ഓഗസ്റ്റ് 14 നും മറ്റുള്ളവരെ 15 നുമാണു നാടുകടത്തിയത്. രണ്ടു പേരെ ഈ മാസം അവസാനം നാടുകടത്തും. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങിയവരെ വീണ്ടും രാജ്യത്തു പ്രവേശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതായി ബോര്‍ഡര്‍ ഏജന്‍സി ചീഫ് മാര്‍ക്ക് ഗിയര്‍ പറഞ്ഞു.യുകെയില്‍ തങ്ങാന്‍ അവകാശമില്ലാത്തവര്‍ എത്രയും വേഗം അതാത് രാജ്യത്തേക്കു മടങ്ങിപ്പോകണം. സ്വമേധയാ പോകാന്‍ തയാറായാല്‍ സഹായിക്കാന്‍ തങ്ങള്‍ ഒരുക്കമാണ്. അല്ലാത്തപക്ഷം തങ്ങള്‍ക്കു ബലം പ്രയോഗിക്കേണ്ടി വരും. ഇരുനൂറു വര്‍ഷമായി കുടുംബം നോക്കി വരുന്ന സ്ഥാപനമാണിത്. 

 
 
Other News in this category

 
 




 
Close Window