Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഹെലന്‍ബര്‍ഗിലെ റസ്റ്ററന്റില്‍ നിന്നു നാല് അനധികൃത ജോലിക്കാരെ പിടികൂടി
Staff correspondent

ലണ്ടന്‍ :ഹെലന്‍ബര്‍ഗിലെ റസ്റ്ററന്റില്‍ നിന്നു നാല് അനധികൃത കുടിയേറ്റക്കാരെ പിടികൂടി.ബംഗ്ലാദേശ് സ്വദേശികളാണ് ഇവര്‍ .ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. സിന്‍ക്ലെയര്‍ സ്ട്രീറ്റിലെ ആകാശ് എന്ന റെസ്റ്ററന്റില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.


ഇവരുടെ വിസ കാലാവധി അവസാനിച്ചിരുന്നു. ഇവരെ ഇപ്പോള്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ഉടന്‍ തന്നെ നാടുകടത്തുമെന്നാണു റിപ്പോര്‍ട്ട്. റെസ്റ്ററന്റിനെതിരെ പിഴ ചുമത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചുവെന്ന കുറ്റത്തിനാണിത്. ഇവര്‍ക്കു ജോലി നല്‍കുന്നതിനു മുന്‍പു ഇവരുടെ രേഖകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 10,000 പൗണ്ട് വരെ പിഴ ചുമത്തിയേക്കും. അനധികൃതമായി രാജ്യത്തു തങ്ങുന്ന വിദേശികളെ ഉടന്‍ തന്നെ അറസ്റ്റ്് ചെയ്തു നാടുകടത്തുമെന്നു സ്‌കോട്ട്‌ലന്‍ഡിലെ യുകെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു. ഇവര്‍ക്കു ജോലി നല്‍കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. വിദേശികളുടെ രേഖകള്‍ പരിശോധിക്കാന്‍ വ്യവസായികള്‍ സന്നദ്ധരാണ്. ഇത്തരത്തില്‍ രേഖകള്‍ പരിശോധിക്കാതെ അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്നതു മൂലം പ്രതിവര്‍ഷം പതിനായിരക്കണക്കിനു പൗണ്ടാണു വിവിധ സ്ഥാപനങ്ങളില്‍ നിന്നു പിഴയിനത്തില്‍ ഈടാക്കുന്നത്. ഇവരെ കണ്ടെത്താന്‍ Preventing illegal working section സന്ദര്‍ശിക്കുകയോ UK Border Agency's Employers Helpline on 0300 123 4699 നമ്പറില്‍ വിളിക്കുകയോ ചെയ്യുക.  

 
Other News in this category

 
 




 
Close Window