Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശ വിദ്യാര്‍ഥികള്‍ക്കു പുതിയ കോഴ്‌സ് കണ്ടെത്താന്‍ ഡിസംബര്‍ ഒന്നു വരെ സമയം അനുവദിച്ചു
Staff correspondent

ലണ്ടന്‍ : ലണ്ടന്‍ മെട്രൊപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിക്കു വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി റദ്ദാക്കിയതോടെ 2600 വിദേശ വിദ്യാര്‍ഥികളാണു വഴിയാധാരമായത്. ഡിസംബര്‍ ഒന്നിനകം ഇവര്‍ പുതിയ കോഴ്‌സിനു ചേര്‍ന്നില്ലെങ്കില്‍ നാടുകടത്തപ്പെടും. യുകെ ബോര്‍ഡര്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കോഴ്‌സ് കണ്ടെത്താന്‍ അറുപതു ദിവസമാണ് ഇവര്‍ക്കു സമയം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഹാജര്‍ പരിശോധിക്കുന്നതില്‍ യൂനിവേഴ്‌സിറ്റി വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തീരുമാനത്തിനെതിരേ കോടതി സമീപിക്കുമെന്ന നിലപാടിലാണു യൂനിവേഴ്‌സിറ്റി അധികൃതര്‍ .

വിദേശ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തില്‍ ആകാതിരിക്കാന്‍ വേണ്ടിയാണു അറുപതു ദിവസത്തെ സമയം അനുവദിച്ചതെന്നു ഹോം ഓഫിസ് അറിയിച്ചു. ഈ സമയത്തിനുള്ളില്‍ ഇവര്‍ക്കു പുതിയ കോഴ്‌സിനു ചേരാം. അല്ലാത്തവര്‍ക്കു രാജ്യം വിട്ടു പോകാം. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. രാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള അവസരവും ഒരുക്കിക്കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏജന്‍സി തീരുമാനത്തെ നാഷണല്‍ യൂണിയന്‍ ഒഫ് സ്റ്റുഡന്‍സ് വിമര്‍ശിച്ചു. ആഗോളതലത്തില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ബ്രിട്ടണ്‍. ഇപ്പോഴത്തെ നടപടി രാജ്യത്തിനു തിരിച്ചടി സൃഷ്ടിക്കുമെന്ന് അവര്‍ കുറ്റപ്പെടുത്തി. യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഒരു വര്‍ഷത്തെ ഫീസ് മുന്‍കൂറായി അടച്ചവരാണ്. ഈ സാഹചര്യത്തില്‍ ഈ പണം തിരിച്ചു കിട്ടുമോയെന്ന കാര്യവും സംശയത്തിലാണ് .

 

 
Other News in this category

 
 




 
Close Window