Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യു.എ.ഇ വിസയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു
Staff correspondent

ദുബായിയിലേക്കുള്ള വിസയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചു.ചില രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കടത്തുന്നത് അധികമായതോടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടൂറിസ്റ്റ്, വിസിറ്റ്, കോണ്‍ഫറന്‍സ് വിസകളിലെത്തുന്ന ഒട്ടേറെപ്പേര്‍ പല കുറ്റ കൃത്യങ്ങളിലും പ്രതിയാകുന്നതും തൊഴില്‍ കിട്ടാതെ അലയുന്ന സാഹചര്യം ഉടലെടുത്തതും ഭിക്ഷ യാചിക്കുന്നതുമൊക്കെ പതിവായതാണ് ഫെഡറല്‍ റെസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ നീക്കത്തിന് കാരണം.




ചില രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കവും ആലോചിക്കുന്നുണ്ട്. വിസ ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ഡിഗ്രിയാക്കി ഉയര്‍ത്തുവാനും ആലോചിക്കുന്നുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് യു.എ.ഇയില്‍േ ഏറ്റവും കൂടുതല്‍ പേര്‍ ജോലി തേടി എത്തുന്നത്.




ടൂറിസ്റ്റ്, വിസിറ്റ്, കോണ്‍ഫറന്‍സ് വിസ ലഭിക്കുന്നതില്‍ നിന്ന് ഇലക്ട്രീഷ്യന്‍, പ്ലമ്പര്‍, മെയ്‌സണ്‍, കൃഷിക്കാര്‍, െ്രെഡവര്‍, ടെയ്‌ലര്‍ തുടങ്ങിയ ജോലിക്കാരെ തടയുന്ന കാര്യം പരിഗണിക്കുന്നുണ്ട്. തൊഴില്‍ തേടിയെത്തുന്നവരുടെയും മറ്റ് വിസകളിലെത്തി തൊഴില്‍ തേടി അലയുന്നവരുടെയും എണ്ണം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.വിസ ചട്ടങ്ങള്‍ പാലിക്കുന്ന സാധാരണ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.

 

 
Other News in this category

 
 




 
Close Window