Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസാ കാലാവധി കഴിഞ്ഞ് 28 ദിവസത്തിനുള്ളില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാത്തവരെ നാടുകടത്തും
Staff correspondent

ലണ്ടന്‍ ; വിസാ നിയമങ്ങളില്‍ ഒക്ടോബര്‍ 1 മുതല്‍ മാറ്റം വരുത്തിയതായി യു കെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു.ഒക്‌ടോബര്‍ ഒന്നിനുശേഷം ഓവര്‍ സ്‌റ്റേയില്‍ തുടരുന്ന എല്ലാവര്‍ക്കും ഈ നിയമം ബാധകമാകും.


വര്‍ക്കിംഗ്, സ്റ്റുഡന്റ്, വിസിറ്റിംഗ്, ലോംഗ് റെസിഡന്‍സി റൂട്ടുകളില്‍ തുടരുന്ന പോയിന്റ് ബേസ്ഡ് സിസ്റ്റത്തിലുള്ളവര്‍ക്കും മാറ്റം ബാധകം.


ഇതനുസരിച്ചു വിസാ കാലാവധി അവസാനിച്ച് ഇരുപത്തെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കണം. മറിച്ചായാല്‍ നാടുകടത്തുന്നതടക്കമുള്ള നടപടിക്കു വിധേയമാക്കും. 28 ദിവസങ്ങള്‍ക്കുശേഷം അപേക്ഷ പരിഗണിക്കുകയില്ല. ഈ സാഹചര്യത്തില്‍ യു.കെയില്‍നിന്നു പുറത്താക്കപ്പെടുന്നവര്‍ക്ക് പിന്നീട് ഇവിടേക്കു പത്തുവര്‍ഷംവരെ വിലക്കേര്‍പ്പെടുത്തും.




നിലവില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ടയര്‍4 സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടിനിലേക്ക് എത്തുന്നത്. രാജ്യം വിടുന്നവരേക്കുറിച്ചും എത്തിച്ചേരുന്നവരെക്കുറിച്ചും കൃത്യമായ കണക്കെടുപ്പും ഇതുകൊണ്ടു സാധ്യമല്ല. ടൂറിസ്റ്റ് വിസ, ഡിപ്പെന്റന്റ് വിസ എന്നിവയിലൂടെ നിരവധിയാളുകളും എത്തുന്നുണ്ട്. അതുകൊണ്ട് എത്രയാളുകള്‍ ഇവിടെ കാലാവധി കഴിഞ്ഞും തുടരുന്നു എന്നതിനെക്കുറിച്ചും കൃത്യമായ കണക്കില്ല. 700,000 ആളുകളെങ്കിലും യു.കെയില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി തിരിച്ചയയ്ക്കണമെങ്കില്‍ 20 വര്‍ഷമെങ്കിലും എടുക്കും. സര്‍ക്കാര്‍ ഖജനാവില്‍നിന്നും അഞ്ചു ദശലക്ഷം പൗണ്ടെങ്കിലും ചെലവാക്കേണ്ടിയും വരും.അനധികൃതമായി കഴിയുന്നവരില്‍ പത്തില്‍ ഒരാളെമാത്രമാണ് പോലീസിനു കണ്ടെത്താന്‍ കഴിയുന്നത്.

 

 
Other News in this category

 
 




 
Close Window