Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നിയമപരമായി പത്തുവര്‍ഷം യുകെയില്‍ താമസിച്ചാല്‍ പി.ആര്‍ . ലഭിക്കുന്ന നിയമം നിലനില്‍ക്കും
Correspondent

ലണ്ടന്‍ :ഈയടുത്ത കാലത്ത് ഒട്ടേറെ ഇമിഗ്രേഷന്‍ നിയമ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.നിയമപരമോ അല്ലാതെയോ 14 വര്‍ഷം യു.കെയില്‍ താമസിച്ചു എന്നു തെളിയിച്ചാല്‍ പി.ആര്‍. ലഭിക്കുന്ന നിയമം റദ്ദായി എന്നതാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ജൂലൈ മുതലാണ് ഈ നിയമം നടപ്പിലായത്. എന്നാല്‍, നിയമപരമായി പത്തുവര്‍ഷം താമസിച്ചാല്‍ പി.ആര്‍. ലഭിക്കുന്ന നിയമം ഇപ്പോഴും നിലനില്‍ക്കും. വിസാകാലാവധി കഴിഞ്ഞശേഷം 28 ദിവസത്തിലധികം താമസിച്ചാല്‍ പിന്നീട് ഒരിക്കലും വിസ നല്‍കാത്ത നിയമം കഴിഞ്ഞ ആഴ്ച്ച നിലവില്‍ വന്നിരുന്നു. 


ജൂലൈ ഒമ്പതിനാണ് പതിനാലുവര്‍ഷക്കാര്‍ക്കു പി.ആര്‍. ലഭിക്കുന്ന നിയമത്തില്‍ മാറ്റം വന്നത്. യു.കെയിലേക്ക് അനധികൃതമായി കടന്നെത്തുന്നവര്‍ക്ക് മാപ്പ് നല്‍കുക എന്ന മനോഭാവമായിരുന്നു ഈ നിയമത്തിനു പിന്നിലെങ്കില്‍ ഇനിമുതല്‍ കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് മാറ്റം ചൂണ്ടിക്കാട്ടുന്നത്. ബ്രീട്ടീഷ് പൗരത്വമുള്ള ആരെങ്കിലുമായും റിലേഷന്‍ഷിപ്പ് ഉണ്ടെങ്കില്‍ ഇതില്‍ ഇളവുണ്ടാകും. കുട്ടികളുള്ളവര്‍, സ്വന്തം രാജ്യത്തേക്കു തിരിച്ചെത്തിയാല്‍ ജീവന്‍ അപകടത്തിലാകുന്നവര്‍ എന്നിവരുടെ സ്ഥിതിയും പരിശോധിക്കണമെന്ന് നിയമത്തിലെ 276 ഡി ചൂണ്ടിക്കാട്ടുന്നു. 

 

വിസാ കാലാവധി തീര്‍ന്നശേഷം 28 ദിവസത്തിനുള്ളില്‍ രാജ്യം വിടാത്തവര്‍ക്ക് പിന്നീടൊരിക്കലും തിരിച്ചെത്താന്‍ അനുമതി നല്‍കാതിരിക്കുന്ന നിയമവും ഒക്‌ടോബര്‍ ഒന്നു മുതല്‍ നടപ്പായി. എന്നാല്‍, ഓരോ കേസുകളും വ്യത്യസ്തമായതുകൊണ്ട് ഇമിഗ്രേഷന്‍ ഉപദേശകന്റെ അഭിപ്രായം തേടണമെന്നും ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശത്തിന്റെ ആനുകൂല്യം കിട്ടാന്‍ സാധ്യതയുള്ള കാര്യങ്ങളും വിസാ കാലാവധി കഴിഞ്ഞവര്‍ പരിശോധിക്കണം.പത്തുവര്‍ഷം നിയമപരമായി കഴിഞ്ഞ, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആര്‍ക്കും പി.ആറിന് അപേക്ഷ നല്‍കാം. പത്തുവര്‍ഷമായി ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. നേരത്തേ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനു നിയമം ശക്തമാക്കിയിരുന്നു. പ്രത്യേകം സ്വകാര്യ ഏജന്‍സിയേയും കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. രാജ്യത്ത് കുറഞ്ഞത് 150,000 അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അടുത്തിടെ വ്യാപക റെയ്ഡും നടന്നിരുന്നു. 

 
 
Other News in this category

 
 




 
Close Window