Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ നല്‍കും
correspondent

യു.എ.ഇയിലേയ്ക്ക് ചെറിയ ഇടവേളകളില്‍ സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ അനുവദിക്കാന്‍ തീരുമാനമായി. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ഉത്തരവിറക്കിയത്. യു.എ.ഇയിലെ താമസകുടിയേറ്റ വകുപ്പിനും മറ്റു രാജ്യങ്ങളിലെ യു.എ.ഇ കോണ്‍സുലര്‍ ഓഫിസുകള്‍ക്കുമാണ് വിസ അനുവദിക്കാന്‍ അധികാരമുള്ളത്.


ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇത്തരത്തിലുള്ള വിസകള്‍ അനുവദിക്കും.തീരുമാനത്തെ ദുബായ് പോര്‍ട്ട് വേള്‍ഡ് സ്വാഗതം ചെയ്തു.രാജ്യത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെത്താന്‍ തീരുമാനം സഹായകമാകുമെന്ന് ദുബൈ പോര്‍ട്ട് വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായെം അഭിപ്രായപ്പെട്ടു.


രാജ്യത്തെ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രഫഷനലുകള്‍ക്കും ബിസിനസുകാര്‍ക്കും മള്‍ട്ടിപ്പള്‍ എന്‍ട്രി വിസ ലഭിക്കും. ആറു മാസത്തേക്ക് അനുവദിക്കുന്ന വിസയില്‍ ഒരുതവണ 30 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാനാവില്ല. രാജ്യത്ത് നിക്ഷേപമുള്ളയാളാണെങ്കില്‍ ആറു മാസക്കാലയളവില്‍ നിരവധി തവണ രാജ്യത്തെത്താനും വിസ കാലാവധി തീരുന്നതു വരെ തങ്ങാനുമാകും. ടൂറിസ്റ്റുകള്‍ക്ക് മൂന്നുമാസത്തെ വിസയാണ് അനുവദിക്കുക. ഈ കാലയളവില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തെത്താമെങ്കിലും ഒരുതവണ 14 ദിവസത്തില്‍ കൂടുതല്‍ താമസിക്കാനാവില്ല.


ആഡംബര കപ്പലുകളില്‍ രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കാന്‍ പുതിയ തീരുമാനം വഴിതെളിക്കുമെന്ന് ദുബൈ പോര്‍ട്ട് വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായെം പറഞ്ഞു. ടൂറിസം രംഗത്തിന് പുത്തനുണര്‍വേകാന്‍ സഹായകമാകുന്ന തീരുമാനമെടുത്ത ഭരണാധികാരികളെ അദ്ദേഹം അഭിനന്ദിച്ചു.ലോകത്തെ മറ്റു ടൂറിസം കേന്ദ്രങ്ങളോട് മത്സരിച്ച് കൂടുതല്‍ ആളുകളെ ഇവിടെ എത്തിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കുതിപ്പേകാനും കഴിയും.

 

 
Other News in this category

 
 




 
Close Window