Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം
.

ലണ്ടന്‍: നഴ്‌സായി ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വിദേശികളില്‍നിന്നു പണം തട്ടുന്ന സംഘങ്ങള്‍ യുകെയില്‍ വ്യാപകമെന്നു മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സിവികള്‍ പരിശോധിച്ച് ഇമെയ്ല്‍ വിലാസം കണ്ടെത്തിയാണ് തട്ടിപ്പുകാര്‍ ഓഫര്‍ നല്‍കുന്നതെന്നും യുകെ നഴ്‌സിങ് അസോസിയേഷനുകള്‍ ചൂണ്ടിക്കാട്ടുന്നു.



ഇത്തരം ഇമെയ്‌ലുകളോടു പ്രതികരിക്കുന്നവരെ പാട്ടിലാക്കി പ്രോസസിങ് ഫീസെന്നും മറ്റും പറഞ്ഞ് വന്‍തുക ഈടാക്കുന്നു. പണമടച്ചു കഴിഞ്ഞാല്‍ പിന്നെ ഇവരുടെ ഒരു വിവരവും ഉണ്ടാകില്ല.



ഓഫര്‍ നല്‍കുന്ന സ്ഥാപനങ്ങളെക്കുറിച്ച് വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ ഇവയോടു പ്രതികരിക്കരുതെന്നാണ് അസോസിയേഷനുകള്‍ പറയുന്നത്. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുകയോ, പ്രദേശത്തുള്ള ബന്ധുക്കളോടോ സുഹൃത്തുക്കളോടോ അന്വേഷിക്കുകയോ തദ്ദേശ ഭരണകൂടങ്ങള്‍ അന്വേഷിക്കുകയോ ചെയ്താല്‍ ഇവരുടെ നിജസ്ഥിതി അറിയാന്‍ സാധിക്കും.



ഓഫറിനൊപ്പം ലഭിക്കുന്ന ഫോണ്‍ നമ്പറില്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചാലും കുറേയൊക്കെ കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്. അക്രെഡിറ്റഡ് അല്ലാത്ത ഒരു റിക്രൂട്ടിങ് ഏജന്‍സിയെയും വിശ്വസിക്കരുത്. മറിച്ചുള്ളവര്‍ ആവശ്യപ്പെട്ടാല്‍ ബാങ്ക് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയവ നല്‍കരുതെന്നും മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window