Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇംഗ്ലീഷ് ടെസ്റ്റില്‍ ആള്‍മാറാട്ടം; ഇന്ത്യന്‍ യുവതി അറസ്റ്റില്‍
.

ന്യൂഡല്‍ഹി: യുകെയില്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യന്‍ യുവതി മറ്റൊരാളെക്കൊണ്ട് ഇംഗ്ലീഷ് ടെസ്റ്റ് അറ്റന്‍ഡ് ചെയ്യിച്ചെന്നു കണ്ടെത്തി. യുകെ ബോര്‍ഡര്‍ ഏജന്‍സി ഈ വിവരം കൈമാറിയതിനെത്തുടര്‍ന്ന് യുവതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.



ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം കുറവായതിനാല്‍ വിസ ലഭ്യത ഉറപ്പാക്കാനാണ് ഇവര്‍ ഈ കടുംകൈ പ്രയോഗിച്ചതെന്നാണ് സൂചന. യുവതിയുടെ വിസ അപേക്ഷ കൈയോടെ നിരസിച്ചിരിക്കുകയാണ് അധികൃതര്‍. ഇനി പത്തു വര്‍ഷത്തേക്ക് യുകെയില്‍ പ്രവേശിക്കുന്നതിനു നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



ഇന്ത്യയില്‍നിന്നുള്ള വിസ അപേക്ഷകളില്‍ കൃത്രിമം വര്‍ധിക്കുന്നു എന്നാണ് യുകെയുടെ കണ്ടെത്തല്‍. ഇതോടെ പരിശോധനകളും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. 2010ല്‍ മാത്രം 6388 തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2009ല്‍ ഇത് വെറും 2846 ആയിരുന്നു.

 
Other News in this category

 
 




 
Close Window