Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ അവസരം കുറയും
.

തിരുവനന്തപുരം: ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ അവസരം കുറയുന്ന പ്രവണതയുണ്ടാകുമെന്ന് ബ്രിട്ടീഷ് പൊതുജനാരോഗ്യ വകുപ്പ് സെക്രട്ടറി അന്ന സോബ്രി. കേരള ആരോഗ്യ വകുപ്പും ബ്രിട്ടനിലെ വിവിധ ആരോഗ്യ ഏജന്‍സികളും തമ്മില്‍ മാതൃശിശു സംരക്ഷണത്തില്‍ സംയുക്ത സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.



ഇന്ത്യന്‍ നഴ്‌സുമാരുടെ പരിചരണവും സ്‌നേഹവും അമൂല്യമാണ്. ബ്രിട്ടന്‍ അതില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തുന്നുവെന്ന പ്രചാരണം തെറ്റാണ്. എന്നാല്‍ ബ്രിട്ടനില്‍ നിരവധി സര്‍വകലാശാലകള്‍ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്‌ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ബ്രിട്ടീഷ് പൗരന്‍മാര്‍ ഈ മേഖലയില്‍ ജോലിചെയ്യാന്‍ താത്പര്യവും കാണിച്ചുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ബ്രിട്ടനില്‍ ഭാവിയില്‍ അവസരം കുറയാനുള്ള സാധ്യതയുണ്ടാകും. പ്രസവാനന്തര പരിചരണം, പ്രമേഹ നിയന്ത്രണം എന്നിവയില്‍ കേരളവും ബ്രിട്ടനും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജരില്‍ പ്രമേഹനിരക്ക് കൂടുകയാണ്. അത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സംയുക്ത സംരംഭത്തിന് കഴിയും- അന്ന സോബ്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window