Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആശങ്കയുണ്ടെങ്കില്‍ ബ്രിട്ടീഷുകാര്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു
.

ലണ്ടന്‍: പ്രാദേശികവും ദേശീയവുമായ സംഘര്‍ഷങ്ങള്‍ക്ക് കുടിയേറ്റം കാരണമാകുമെന്ന് ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നു എന്ന് സര്‍വേ ഫലം. ഐപോസ് മോറി എന്ന പോളിങ് കമ്പനിയാണ് സര്‍വേ സംഘടിപ്പിച്ചത്.



കുടിയേറ്റക്കാരെ ഭീഷണിയായി കാണുന്നത് ഇരുപതു ശതമാനം പേരാണ്. എന്നാല്‍, ഏതെങ്കിലും പ്രദേശത്തെ കുടിയേറ്റക്കാരുടെ സാന്നിധ്യത്തിന്റെ കുറവിനെയോ കൂടുതലിനെയോ അടിസ്ഥാനമാക്കിയല്ല ഈ മനോഭാവം രൂപപ്പെട്ടിരിക്കുന്നതെന്നും വ്യക്തം.



ഉദാഹരണത്തിന് അഞ്ചു ശതമാനം മാത്രം കുടിയേറ്റക്കാരുള്ള നോര്‍ത്ത് ഈസ്റ്റില്‍ 19 ശതമാനം പേര്‍ക്കാണ് കുടിയേറ്റത്തെക്കുറിച്ച് ആശങ്കയുള്ളത്. 33 ശതമാനം കുടിയേറ്റക്കാരുള്ള ലണ്ടനില്‍ ആശങ്കയുള്ള ബ്രിട്ടീഷുകാര്‍ ഇരുപതു ശതമാനം മാത്രവും.



അതേസമയം, ആശങ്കയുണ്ടെങ്കില്‍പ്പോലും കുടിയേറ്റക്കാരെ പൊതുവേ സ്വാഗതം ചെയ്യുന്ന മനോഭാവമാണ് ബ്രിട്ടീഷുകാര്‍ക്കെന്നും സര്‍വേയില്‍ വ്യക്തമാകുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായി നിലനിര്‍ത്താന്‍ കുടിയേറ്റം ആവശ്യമാണെന്ന ധാരണയാണ് ബ്രിട്ടീഷ് സമൂഹത്തിലുള്ളത്.

 
Other News in this category

 
 




 
Close Window