Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സവിതയുടെ മരണം: വിചാരണ ഏപ്രില്‍ എട്ടു മുതല്‍
.

ഡബ്ലിന്‍: ഗര്‍ഭഛിദ്രം അനുവദിക്കാത്തതു കാരണം ഇന്ത്യന്‍ യുവതി സവിത ഹാലപ്പനാവര്‍ മരിച്ച സംഭവത്തില്‍ വിചാരണ ഏപ്രില്‍ എട്ടിന് ആരംഭിക്കും.



കോടതി നടപടികള്‍ക്ക് ഇരുന്നു കൊടുക്കു ഒട്ടും എളുപ്പമായിരിക്കില്ലെന്ന് സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനാവര്‍. എന്നാല്‍, സവിതയുടെ ഓര്‍മകള്‍ തനിക്കു കരുത്തു പകരുമെന്നും പ്രവീണ്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.



സത്യം കണ്ടെത്തിയേ മതിയാകൂ. അതിന് എന്തും സഹിക്കാന്‍ തയാറാണ്. ഗര്‍ഭസ്ഥ ശിശു മരിച്ച ശേഷവും സവിതയ്ക്ക് ഗര്‍ഭഛിദ്രം നിഷേധിക്കപ്പെടുകയായിരുന്നു. ബ്ലഡ് പോയിസണിങ്ങാണ് മരണകാരണമെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നും പ്രവീണ്‍.



സവിത ഗര്‍ഭഛിദ്രം ആവശ്യപ്പെട്ടിരിക്കുന്നു എന്നു തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു. ഗാല്‍വേ കോര്‍ട്ട് ആണ് കേസ് പരിഗണിക്കുക.

 
Other News in this category

 
 




 
Close Window