Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കു ജോലിയില്ലാത്തതിനും പഴി മറ്റുള്ളവര്‍ക്ക്
.

ലണ്ടന്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് യുകെയില്‍ വന്ന് ജോലി ചെയ്യാതെ സുഖജീവിതം നയിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ എണ്ണം കൂടിവരുന്നു. 2008നു ശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് മുപ്പതു ശതമാനം വര്‍ധന. എന്നാല്‍, യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ തൊഴിലവസരങ്ങള്‍ കൈയടക്കുന്നതാണ് യൂറോപ്യന്‍മാര്‍ക്കു ജോലി കിട്ടാതിരിക്കാന്‍ കാരണമെന്ന് സര്‍ക്കാരിന്റെ ആരോപണം.



ഇപ്പോഴത്തെ കണക്കനുസരിച്ച് യുകെയില്‍ താമസിക്കുന്ന ആകെ വിദേശ പൗരന്‍മാരുടെ എണ്ണം 2.3 മില്യന്‍ വരും. ഇതില്‍ 551,000 പേരും കാര്യമായ ജോലിയൊന്നും ചെയ്യുന്നില്. 146,000 പേര്‍ ഒരിക്കലും ജോലിക്കു പോയിട്ടുമില്ല. ജോലി ചെയ്യാതെ ജീവിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം, ആകെ കുടിയേറ്റക്കാരുടെ 25 ശതമാനം വരും.



മിക്ക യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്ക് തൊഴിലില്ലായ്മാ വേതനവും ചൈല്‍ഡ് ബെനിഫിറ്റും അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍, യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. ഈ സാഹചര്യമാണ് സാമ്പത്തിക കുടിയേറ്റം വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.



യൂറോപ്യന്‍ പൗരന്‍മാരുടെ തൊഴിലില്ലായ്മയും പുറത്തുനിന്നുള്ളവരുടെ കുടിയേറ്റവും നേരിട്ടു ബന്ധപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ഇതു രണ്ടും തമ്മില്‍ ബന്ധമില്ലെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് പറയുന്നത്.



1995നും 2010നുമിടയില്‍ ബ്രിട്ടീഷ് പൗരന്‍മാരുടെ 165,000 തൊഴിലവസരങ്ങള്‍ നഷ്ടമായെന്നാണ് മൈഗ്രേഷന്‍ വാച്ചിന്റെ കണക്ക്. ഇതിനു കാരണം യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റക്കാരാണെന്നും അവര്‍ പറയുന്നു. എന്നാല്‍, കാരണം പുറത്തുനിന്നുള്ളവരല്ല, കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള കുടിയേറ്റക്കാരാണെന്ന് മറുവാദവും ഉയരുന്നു.

 
Other News in this category

 
 




 
Close Window