Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ നിന്നു കടക്കാന്‍ മുടക്കുന്നത് 1500 പൗണ്ട്
.

ലണ്ടന്‍: ബ്രിട്ടനില്‍നിന്നു രക്ഷപെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ 1500 പൗണ്ട് വരെ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വിദേശ ക്രിമിനലുകള്‍ വരെ രാജ്യത്തുനിന്നു രക്ഷപെടുന്നുണ്ടെന്നും, ഇവരെ സഹായിക്കാന്‍ ഗ്യാങ്ങുകള്‍ തന്നെ രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂചന.



പലപ്പോഴായി രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവരും, നിയമപരമായി വന്ന് വിസ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി തുടരുന്നവരുമൊക്കെ ഇത്തരത്തില്‍ രക്ഷപെടുന്നുണ്ട്. ലോറികളുടെ പിന്നിലും മറ്റും കയറ്റി ഫ്രാന്‍സിലേക്കാണ് ഇവരെ കൂടുതലായും കൊണ്ടുപോകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.



ഇവരാരും സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങാനല്ല ശ്രമിക്കാറുള്ളത്. മറിച്ച് മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്കു മാറുകയാണു ചെയ്യുക. പോലീസില്‍നിന്നു രക്ഷപെട്ടു നടക്കുന്ന വിദേശ ക്രിമിനലുകളാണ് കൂടുതലായും ഈ രീതി സ്വീകരിക്കുന്നതെന്നും വെളിപ്പെടുത്തല്‍.

 
Other News in this category

 
 




 
Close Window