Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനിലെ പ്രൊഫഷണല്‍ പദവികളില്‍ ഏഷ്യക്കാര്‍ ബ്രിട്ടീഷുകാരെ പിന്തള്ളുന്നു
.

ലണ്ടന്‍: യുകെയില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരെ ഇന്ത്യക്കാരും ചൈനക്കാരും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഓവര്‍ടേക്ക് ചെയ്യുന്നു എന്നു പഠന റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാരെക്കാള്‍ മികച്ച പ്രൊഫഷണല്‍ പദവികള്‍ ഇവര്‍ നേടിയെടുക്കുന്നു എന്നാണ് ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.



അതേസമയം, എല്ലാ ഏഷ്യക്കാരുടെയും സ്ഥിതി ഇതല്ല. പാക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാരില്‍ 25 ശതമാനവും ടാക്‌സി ഡ്രൈവര്‍മാരാണ്. ആഫ്രിക്കാരില്‍ വലിയൊരു പങ്ക് സെക്യൂരിറ്റി ഗാര്‍ഡുമാരായും ജോലി നോക്കുന്നു. ചൈനക്കാരില്‍ ആറിലൊന്ന് ആളുകള്‍ ഷെഫുമാരാണ്. ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരുടെ രണ്ടാം തലമുറയില്‍പ്പെട്ടവര്‍ പലരും ഉന്നത പഠനത്തിനു തയാറാകാതെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്നും വെളിപ്പെടുത്തല്‍.



പ്രൊഫഷണല്‍ മേഖലകളിലാണ് ബ്രിട്ടീഷുകാരെ പിന്തള്ളാന്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും സാധിക്കുന്നത്. ഇന്നു പ്രൊഫഷണല്‍ ജോലികള്‍ കിട്ടാന്‍ ബ്രിട്ടീഷുകാര്‍ക്കുള്ള സാധ്യത 14%. ചൈനക്കാരാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍, 27%. തൊട്ടു പിന്നില്‍ ഇന്ത്യക്കാരുണ്ട്, 25%. സെന്‍സ് വിവരങ്ങള്‍, വിവിധ സര്‍വേകള്‍, ഗവേഷണങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നടത്തിയ സമഗ്രമായ പഠനത്തിലാണ് കണ്ടെത്തലുകള്‍.

 
Other News in this category

 
 




 
Close Window