Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ചത് 40 ബില്യന്‍ പൗണ്ട്
.

ലണ്ടന്‍: ബ്രിട്ടനില്‍നിന്നു നാട്ടിലേക്കു പണം അയയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം നാല്‍പ്പതു ബില്യന്‍ പൗണ്ടാണ് ഇന്ത്യക്കാര്‍ നാട്ടിലെ കുടുംബങ്ങള്‍ക്ക് അയച്ചുകൊടുത്തതെന്നു കണക്ക്.



യുകെയിലെ ആകെ കുടിയേറ്റക്കാരെല്ലാം കൂടി അവരവരുടെ നാടുകളിലേക്ക് അയച്ചത് 335 ബില്യന്‍ പൗണ്ടാണ്. ഇറാന്റെയും അള്‍ജീരിയയുടെയും സമ്പദ് വ്യവസ്ഥയ്ക്ക് ഇത്ര വലുപ്പമില്ല. ദരിദ്രരെ സഹായിക്കാന്‍ ലോകത്ത് ആകെയുള്ള ബജറ്റിന്റെ മൂന്നു മടങ്ങാണത്രെ യുകെയില്‍ ജോലി ചെയ്യുന്ന വിദേശ കുടിയേറ്റക്കാര്‍ അവരവരുടെ നാട്ടിലേക്ക് അയയ്ക്കുന്ന തുക.



അതേസമയം, മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയ ബ്രിട്ടീഷുകാരും കഴിഞ്ഞ വര്‍ഷം നാട്ടിലേക്കു പണമയച്ചിട്ടുണ്ട്, 5.1 ബില്യന്‍ പൗണ്ട്.



കുടിയേറ്റക്കാര്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം പത്തു വര്‍ഷത്തിനിടെ ഈ തുക മൂന്നു മടങ്ങായി വര്‍ധിച്ചു. കുടിയേറ്റക്കാരുടെ എണ്ണത്തിലുമുണ്ട് വര്‍ധന. പണം അയയ്ക്കുന്ന കാര്യത്തില്‍ ചൈനക്കാര്‍ ഇന്ത്യക്കാര്‍ക്കു തൊട്ടുപിന്നിലാണ്, അവര്‍ കഴിഞ്ഞ വര്‍ഷം അയച്ചത് 39 ബില്യന്‍ പൗണ്ട്. മൂന്നാമതുള്ള മെക്‌സിക്കോക്കാര്‍ വളരെ പിന്നില്‍, 15 ബില്യന്‍ മാത്രം. ഫിലിപ്പീന്‍സും നൈജീരിയയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും ഒമ്പതാമതും പത്താമതുമാണ്.

 
Other News in this category

 
 




 
Close Window