Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ചീറ്റ്ഹാം സ്ട്രീറ്റില്‍ 48% പേര്‍ക്കും ഇംഗ്ലീഷ് രണ്ടാം ഭാഷ മാത്രം
.

മാഞ്ചസ്റ്റര്‍: നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ വ്യാപകമായി ആകര്‍ഷിക്കുന്ന പ്രദേശമാണ് നോര്‍ത്ത് മാഞ്ചസ്റ്ററിലുള്ള ചീറ്റ്ഹാം സ്ട്രീറ്റ്. കെട്ടിടങ്ങള്‍ക്കുള്ള കുറഞ്ഞ വാടകയും പരുത്തി വ്യവസായവുമായുള്ള അടുത്ത ബന്ധവുമാണ് ഇതിനു പ്രധാന കാരണം.



വൈവിധ്യത്തിനു പതിറ്റാണ്ടുകളായി പ്രശസ്തമാണെങ്കിലും 2011ലെ സെന്‍സസ് കണക്കുകള്‍ ചീറ്റ്ഹാം സ്ട്രീറ്റിനെക്കുറിച്ച് കൂടുതല്‍ കൗതുകകരമായ വസ്തുതകളാണ് പുറത്തുവിടുന്നത്. ഏറെ വൈകാതെ ഇംഗ്ലീഷ് ഒന്നാം ഭാഷയായി ഉപയോഗിക്കുന്നവര്‍ ഇവിടെ ന്യൂനപക്ഷമാകും. ഇപ്പോള്‍ തന്നെ 48 ശതമാനം പേര്‍ക്ക് ഇവിടെ ഇംഗ്ലീഷ് രണ്ടാം ഭാഷ മാത്രമായിക്കഴിഞ്ഞു.



പോളണ്ടുകാരുടെയും അയര്‍ലന്‍ഡുകാരുടെയും കടകളും, പാക്കിസ്താനികളുടെ ചന്തകളും ജമൈക്കക്കാരുടെ ബാര്‍ബര്‍ഷോപ്പുകളും അറബികളുടെ പലഹാരക്കടകളുമൊക്കെ എവിടെ നോക്കിയാലും കാണാം. ജൂത, ഐറിഷ്, ഏഷ്യന്‍ കുടിയേറ്റക്കാര്‍ ഏറെയുള്ള ഇവിടെ ഇപ്പോള്‍ പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബാഷ ഉര്‍ദുവാണ്. അറബിക്, പോളിഷ്, കുര്‍ദിഷ്, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ക്കും കാര്യമായ പ്രചാരമുണ്ട്.

 
Other News in this category

 
 




 
Close Window