Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനു ഞങ്ങളെ വേണ്ടെങ്കില്‍ ജര്‍മനിയില്‍ പോകും: ബള്‍ഗേറിയന്‍ മന്ത്രി
.

ബ്രസല്‍സ്: ബള്‍ഗേറിയയില്‍നിന്നും റൊമാനിയയില്‍നിന്നുമുള്ള കുടിയേറ്റം വര്‍ധിക്കുന്നതിനെതിരേ ബ്രിട്ടന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ഈ രാജ്യങ്ങളില്‍ നയതന്ത്ര അസ്വസ്ഥതകള്‍ക്കു കാരണമാകുന്നു. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ബ്രിട്ടനു വിമുഖതയുണ്ടെങ്കില്‍ ജര്‍മനി, ഇറ്റലി, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ബള്‍ഗേറിയക്കാര്‍ കുടിയേറുമെന്ന് അവിടത്തെ വിദേശകാര്യ മന്ത്രി നിക്കോളായ് മ്ലാദനോവ്.



ബള്‍ഗേറിയയ്ക്ക് അടുത്ത വ്യാപാര ബന്ധങ്ങളുള്ള രാജ്യങ്ങളാണ് ജര്‍മനിയും ഇറ്റലിയും സ്‌പെയ്‌നും. അതിനാല്‍ അവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിനു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതുന്നില്ല. എന്നാല്‍, ബ്രിട്ടന്‍ കുടിയേറ്റക്കാരെ തടയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ രാജ്യവുമായുള്ള നയന്ത്ര ബന്ധം വഷളാകുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കുന്നു.



ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും 2007ല്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ലഭിച്ചിരുന്നെങ്കിലും, അതിര്‍ത്തി കടന്നുള്ള സ്വതന്ത്ര സഞ്ചാരത്തിനും ജോലി ചെയ്ത് ജീവിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ നിയന്ത്രണ കാലാവധി അവസാനിക്കുകയാണ്.



നിയന്ത്രണം നീങ്ങുന്നതോടെ ഇരു രാജ്യങ്ങളിലും നിന്ന് യുകെയിലേക്ക് ശക്തമായ കുടിയേറ്റ പ്രവാഹമുണ്ടാകുമെന്നാണ് ആശങ്ക. ഇതിനെതിരേ നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനു മേല്‍ രാജ്യത്തിനുള്ളില്‍നിന്നു സമ്മര്‍ദം ശക്തമാണ്.

 
Other News in this category

 
 




 
Close Window