Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശ വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി കാണരുത്: എംപിമാര്‍
.

ലണ്ടന്‍: വിദേശ വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി പരിഗണിക്കരുതെന്ന് എംപിമാരുടെ അഞ്ച് സമിതികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വന്ന് മടങ്ങുന്നവരാണ്. അവര്‍ ജോലിയുമായി സെറ്റില്‍ ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ കുടിയേറ്റക്കാരായി കാണേണ്ടതുള്ളൂ എന്നും പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തില്‍ എംപിമാര്‍ വാദിക്കുന്നു.



അഞ്ച് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷരാണ് ഇതു സംബന്ധിച്ച കത്ത് തയാറാക്കിയിരിക്കുന്നത്. അഞ്ചു കമ്മിറ്റികള്‍ ഈ വിഷയത്തില്‍ ഒരേ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഇതാദ്യം. യുകെയിലെ യൂണിവേഴ്‌സിറ്റി മേധാവികളും മുന്‍പ് ഇതേ ആവശ്യമുന്നയിച്ചിരുന്നു.



കഴിഞ്ഞ അധ്യയന വര്‍ഷം ഇന്ത്യയില്‍നിന്നു യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള അപേക്ഷകള്‍ 23 ശതമാനം കുറഞ്ഞിരുന്നു. ഇത്തരത്തിലുള്ള കുറവ് യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ട് കൂടി വെട്ടിക്കുറച്ച സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്.



അതേസമയം, വിദ്യാര്‍ഥികളെ കുടിയേറ്റക്കാരായി പരിഗണിക്കാതിരുന്നാല്‍, വിദേശ രാജ്യങ്ങളില്‍നിന്നു കൂടുതല്‍ വിദ്യാര്‍ഥികളെ യുകെ യൂണിവേഴ്‌സിറ്റികളേക്ക് ആകര്‍ഷിക്കാം. ഇത് യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റി ടൗണുകളുടെ വികസനത്തിനും, മൊത്തത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

 
Other News in this category

 
 




 
Close Window