Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെബിഎ വിദ്യാര്‍ഥികളെ അകറ്റുന്നു: മുന്‍ അംബാസഡര്‍
.

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സി സ്റ്റുഡന്റ് വിസ അപേക്ഷകള്‍ അകാരാണമായി നിരസിക്കുന്നു എന്ന് ബ്രിട്ടന്റെ മുന്‍ യുഎസ് അംബാസഡര്‍ ക്രിസ്റ്റര്‍ മേയര്‍. ഇത്തരം വിസ നിഷേധങ്ങള്‍ക്കെതിരേ യുകെ യൂണിവേഴ്‌സിറ്റികള്‍ക്കു പ്രതിഷേധമുണ്ട്. പ്രവേശന പരീക്ഷയ്ക്കു യുകെയില്‍ വരാന്‍ ശ്രമിക്കുന്നവരെ പോലും വിസ കാറ്റഗറി ശരിയല്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.



വിദേശ വിദ്യാര്‍ഥികളെ ആട്ടിയോടിക്കുന്നതിനു തുല്യമാണിതെന്നും ഡെയ്‌ലി ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റഫര്‍ മേയര്‍ ആരോപിച്ചു. യുകെയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുമ്പോള്‍ ക്യാനഡ, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലേക്കാണ് അവര്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



ആഗോള വ്യവസായ മത്സരത്തില്‍ ബ്രിട്ടന്‍ മുന്‍നിരയിലാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവകാശപ്പെടുന്നു. എന്നാല്‍, വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ വളരെ പിന്നിലാണെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window