Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ ബേബി ബൂം, കാരണം കുടിയേറ്റം
.

ലണ്ടന്‍: യുകെയിലെ ജനന നിരക്കില്‍ വന്‍ വര്‍ധന. പ്രധാന കാരണം കുടിയേറ്റമെന്ന് വിലയിരുത്തല്‍. 2011ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും മാത്രം ജനന നിരക്കില്‍ പത്തു വര്‍ഷംകൊണ്ട് 22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2001ല്‍ 594,634 കുട്ടികള്‍ ജനിച്ച സ്ഥാനത്ത് 2011ല്‍ 723,913 കുട്ടികള്‍ ജനിച്ചു. ഇതില്‍ 352,939 പെണ്‍കുട്ടികളും 370,974 ആണ്‍കുട്ടികളും.



ഈ കാലഘട്ടത്തില്‍ ജനിച്ച കുട്ടികളില്‍ 24 ശതമാനവും വിദേശികളായ വനിതകള്‍ക്കാണ് ജനിച്ചതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. ഇതാണ് ജനന നിരക്ക് വര്‍ധനയ്ക്കു പ്രധാന കാരണം കുടിയേറ്റമാണെന്ന വിലയിരുത്തലിനു കാരണം. 2001 മുതലുള്ള പത്തു വര്‍ഷത്തില്‍ 2009ലൊഴികെ ജനന നിരക്കില്‍ ക്രമാനുഗതമായ വര്‍ധനയുണ്ട്.



അതേസമയം, ആളുകള്‍ വന്ധ്യതാ ചികിത്സ ആളുകള്‍ കൂടുതല്‍ സ്വീകരിക്കകയും, അവ കൂടുതല്‍ ഫലപ്രദമാകുകയും ചെയ്തു തുടങ്ങിയതു കാരണം, ഒരേ പ്രസവത്തില്‍ ഒന്നിലേറെ കുട്ടികള്‍ ജനിക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. ആളുകള്‍ ഇപ്പോള്‍ പ്രസവത്തിന് ആശുപത്രികളെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നാണ് കണക്കുകളില്‍ കാണുന്നത്. വീട്ടില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കാണുന്നു.

 
Other News in this category

 
 




 
Close Window