Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മുഴുവന്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ ശമ്പളം ; താത്കാലിക ജോലിക്ക് ഇരട്ടിപ്പണം : എന്‍എച്ച്എസിന്റെ മറ്റൊരു മണ്ടത്തരം
Reporter

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പുറത്തുവിട്ട വിവരം എന്‍എച്ച്എസിന്റെ പുതിയൊരു വിവരക്കേട് പരസ്യമാക്കി. ഡോക്റ്റര്‍മാര്‍ കൃത്യമായി ജോലി ചെയ്യാനായി ഡ്യൂട്ടി സമയം കുറയ്ക്കുക എന്ന തന്ത്രം എന്‍എച്ച്എസ് നടപ്പാക്കിയിരുന്നു. ഒരു ഷിഫ്റ്റില്‍ മാത്രം ജോലി ചെയ്യിച്ച് ചെലവു കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിലുണ്ടായിരുന്നു. ഒരു ഷിഫ്റ്റിന് ഒരു ഡോക്റ്റര്‍ക്ക് 1760 പൗണ്ട് ശമ്പളം. ഒരു ഷിഫ്റ്റ് ജോലിക്കാര്‍ക്ക് താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. എന്നാലും, ഒരു വര്‍ഷം രണ്ടേ കാല്‍ ലക്ഷം പൗണ്ട് സമ്പാദിക്കാം. എന്നാല്‍, മുഴുവന്‍ സമയം എന്‍എച്ച്എസിനു വേണ്ടി കഷ്ടപ്പെടുന്ന സ്ഥിരം നിയമനമുള്ള ഡോക്റ്റര്‍മാര്‍മാര്‍ക്ക് പ്രതിവര്‍ഷം കിട്ടുന്നത് എഴുപത്തയ്യായിരം പൗണ്ട്. മുഴുവന്‍ സമയവും ബുദ്ധിമുട്ടി കുറഞ്ഞ ശമ്പളം വാങ്ങുന്നതിനേക്കാള്‍ നല്ലത് പകുതി സമയം ജോലി ചെയ്ത് കൂടുതല്‍ ശമ്പളം വാങ്ങുന്നതല്ലേ എന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചോദിച്ചപ്പോള്‍ എന്‍എച്ച്എസ് അധികൃതര്‍ മണ്ടത്തരം തിരിച്ചറിഞ്ഞു. ഒരു ഷിഫ്ടില്‍ പണിയെടുത്താന്‍ മുഴുവന്‍ സമയ ജോലിക്കു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ലഭിക്കും. ഒരു ഷിഫ്ടിന് 1760 പൗണ്ട് ലഭിക്കുന്ന താത്കാലിക ജോലിയുള്ളപ്പോള്‍ പിന്നെ ആരാണ് മുഴുവന്‍ സമയ ജോലിക്കു മെനക്കെടുകയെന്ന സാമാന്യ ബുദ്ധിപോലും എന്‍.എച്ച്.എസിന്റെ ബുദ്ധികേന്ദ്രങ്ങള്‍ക്കില്ല. പകരക്കാനായ ഒരു ഡോക്ടര്‍ക്ക് പ്രതിവര്‍ഷം 240,000 പൗണ്ട് ലഭിക്കും. എന്‍.എച്ച്.എസിലെ മുഴുവന്‍ സമയ ജോലി ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ക്യൂ നില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പകരക്കാര്‍ക്ക് ലഭിക്കുന്ന മോഹിപ്പിക്കുന്ന ശമ്പളം സ്ഥിരം ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നില്ല. ഒരു ഷിഫ്ടിന് 1760 പൗണ്ട് ലഭിക്കുന്ന താത്കാലികക്കാര്‍ക്ക് സ്ഥിരം ഡോക്ടര്‍മാരുടേതിനേക്കാള്‍ മൂന്നു മടങ്ങ് അധികം തുകയാണ് ലഭിക്കുന്നത്. സ്ഥിരം ഡോക്ടര്‍മാര്‍ക്ക് പ്രതിവര്‍ഷം ശരാശരി ലഭിക്കുന്നത് 75,000 പൗണ്ട്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് ഇത്തരമൊരു ആര്‍ഭാടത്തിന്റെ കണക്ക് പുറത്തു വിട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം താത്കാലിക ഡോക്ടര്‍മാര്‍ക്കായി എന്‍.എച്ച്.എസ്. ചെലവിട്ടത് ഏകദേശം 2.6 ബില്യണ്‍ പൗണ്ടാണ്. നഴ്‌സുമാരും ഡോക്ടര്‍മാരും താത്കാലിക ജോലിയിലേക്കു കൂടുമാറുന്നതിനു കാരണം ഉയര്‍ന്ന തുകയാണ്.

 
Other News in this category

 
 




 
Close Window