Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ടിക്കറ്റിന് നികുതിയില്ല, നിരവധി പേര്‍ക്ക് പണം തിരിച്ചുലഭിക്കും
reporter

ലണ്ടന്‍: പന്ത്രണ്ടുവയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ടിക്കറ്റിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി ഇന്നു മുതല്‍ റദ്ദാക്കി. 97 പൗണ്ടായിരുന്നു നികുതി ഇനത്തില്‍ ഈടാക്കിയിരുന്നത്. ഇതോടെ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്ത ആയിരത്തോളം പേര്‍ക്ക് പണം തിരികെ ലഭിക്കും. ഇക്കണോമി ക്ലാസില്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ നികുതി ഇളവ് ലഭിക്കുക. പിന്നീട് മറ്റു ക്ലാസുകളിലും ഈ തീരുമാനം നടപ്പാക്കും. 2016 മാര്‍ച്ച് മുതല്‍ ഇത് 16 വയസാക്കി ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു.

യുകെയില്‍ നിന്നു യൂറോപ്പിലേക്കും വടക്കന്‍ ആഫ്രിക്കയിലേക്കും യാത്ര ചെയ്യുന്ന പന്ത്രണ്ടുവയസുകാര്‍ക്ക് 13 പൗണ്ടും ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്ക് 97 പൗണ്ടുമായിരുന്നു നികുതി ഇനത്തില്‍ ഈടാക്കിയിരുന്നത്. തീരുമാനം വന്നെങ്കിലും മിക്ക എയര്‍ലൈന്‍സ് കമ്പനികളും പണം തിരികെ നല്‍കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ ഇനത്തില്‍ വന്‍ തുക ബാധ്യതയായി വരുമെന്നതാണു കാരണം. ഇതുമൂലം പണം തിരികെ നല്‍കാതിരിക്കാന്‍ ഇവര്‍ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തിയേക്കും. കുട്ടിയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റ് അടക്കം ഹാജരാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടേക്കും. തീരുമാനം നടപ്പാകുമെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ നിരവധി പേരാണു പണം ആവശ്യപ്പെട്ട് കമ്പനികള്‍ക്ക് അപേക്ഷ നല്‍കിയത്.

അതേസമയം, ഈസിജെറ്റ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക് തുടങ്ങിയ കമ്പനികള്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം തിരിച്ചു നല്‍കി. വിദേശ യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണമാണ് ആദ്യഘട്ടത്തില്‍ തിരിച്ചുനല്‍കിയത്. ബ്രിട്ടീഷ് എയര്‍വേസും ഇതേ പാത പിന്തുടരാന്‍ തീരുമാനിച്ചു. ഇവരെക്കാള്‍ ഏറെ കഷ്ടത അനുഭവിക്കുക ട്രാവല്‍ ഏജന്‍സികളാകും. യാത്രക്കാരോട് സമാധാനം പറയേണ്ട ചുമതല ഇവര്‍ക്കായിരിക്കും. എയര്‍ലൈന്‍സ് കമ്പനികള്‍ ഒഴിഞ്ഞു മാറുമ്പോള്‍ ഇവര്‍ക്ക് ഇതിനു കഴിയാതെ വരും.

 
Other News in this category

 
 




 
Close Window