Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഒടുവില്‍ ശശികലയ്ക്ക് ബ്രിട്ടന്‍ വിസ അനുവദിച്ചു
reporter

ന്യൂഡല്‍ഹി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്ക് ബ്രിട്ടന്‍ വിസ അനുവദിച്ചു. അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച കൊച്ചിയിലെ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിസയും പാസ്‌പോര്‍ട്ടും കൈപ്പറ്റിയതായി ശശികല. ജനുവരി 29 മുതല്‍ ആറു മാസത്തേക്കാണു വിസ കാലാവധി. മേയ് രണ്ടിനു ലണ്ടനില്‍ നടക്കേണ്ടിയിരുന്ന ഹിന്ദുമത പരിഷത്തിന്റെ യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു ശശികല. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അവര്‍ വിസയ്ക്ക് അപേക്ഷിച്ചത്. ശശികലയ്‌ക്കൊപ്പം ഡോ. എന്‍. ഗോപാലകൃഷ്ണനും വിസയ്ക്ക് അപേക്ഷിച്ചിരുന്നു.



എന്നാല്‍ ഇരുവരേയും ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഓഫിസില്‍ വിളിച്ചു വരുത്തി പാസ്‌പോര്‍ട്ടുകള്‍ വാങ്ങിവച്ചു. ഇതു തിരിച്ചുകിട്ടാന്‍ കാലതാമസം വന്നതു മൂലം ഇരുവരുടേയും യാത്ര മുടങ്ങി.



വര്‍ഗീയ വിദ്വേഷം പരത്തുന്ന നേതാവെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുന്നുവെന്ന് ആരോപണം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരുടെ യാത്ര മുടക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ ശ്രമം നടത്തിയത്. ഇരുവര്‍ക്കുമെതിരേ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിരവധി പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ടീച്ചര്‍ക്ക് വിസ നിഷേധിച്ചതിനെത്തുടര്‍ന്നു സംഘാടകര്‍ പരിപാടി മാറ്റിവച്ചിരുന്നു.

 
Other News in this category

 
 




 
Close Window