Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മലയാളികള്‍ക്ക് ഭീഷണിയായി സ്പാനിഷ് നഴ്‌സുമാര്‍
reporter

ലണ്ടന്‍: സ്‌പെയ്‌നില്‍ നിന്നു വന്‍ തോതില്‍ നഴ്‌സുമാര്‍ ബ്രിട്ടണിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. യുകെയിലെ വിവിധ ആശുപത്രികളില്‍ വിദേശികളായ ആറായിരത്തോളം നഴ്‌സുമാരെയാണ് കഴിഞ്ഞ വര്‍ഷം റിക്രൂട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലു മടങ്ങ് വര്‍ധന. ഇവരുടെ കടന്നുകയറ്റം പ്രധാനമായും ദോഷം ചെയ്യുന്നത് ഇന്ത്യന്‍ നഴ്‌സുമാരെയാണ്. പ്രത്യേകിച്ചും മലയാളികളെ. സ്‌പെയ്ന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് എന്‍എച്ച്എസ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഇതും മലയാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. സ്‌പെയ്‌നിനെ അപേക്ഷിച്ച് മികച്ച ജീവിത നിലവാരവും വരുമാനവുമാണ് പല നഴ്‌സുമാരെയും യുകെയിലേക്ക് ആകര്‍ഷിക്കുന്നത്. യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇവരുടെ അവസരമാണു സ്‌പെയ്ന്‍കാര്‍ തട്ടിയെടുക്കുന്നത്.

സ്‌പെയ്‌നില്‍ നിന്നു വന്‍ തോതില്‍ നഴ്‌സുമാര്‍ കൊഴിഞ്ഞുപോയതോടെ ഇവിടുത്തെ വിവിധ ആശുപത്രികളിലായി 1.40 ലക്ഷം പേരുടെ കുറവാണ് അനുഭവപ്പെടുന്നത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി സ്‌പെയ്‌നില്‍ അവസരം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ഒരു ലക്ഷം രോഗികള്‍ക്ക് 508 നഴ്‌സുമാര്‍ എന്നതാണു സ്‌പെയ്‌നിലെ ഇപ്പോഴത്തെ ശരാശരി. യൂറോപ്യന്‍ യൂണിയനില്‍ ഇത് ഒരു ലക്ഷം രോഗികള്‍ക്ക് 811 ഉം ആണ്. യുകെയില്‍ 804 ഉം. നഴ്‌സുമാരുടെ കൊഴിഞ്ഞ് പോക്ക് വര്‍ധിച്ചതോടെ സ്‌പെയ്‌നിലെ ആരോഗ്യമേഖല വന്‍ പ്രതിസന്ധിയെയാണ് നേരിടുന്നത്.

 
Other News in this category

 
 




 
Close Window