Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കാമറൂണിന്റെ രണ്ടാം വരവ്: ഭീതിയോടെ യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യക്കാര്‍ക്ക് ആശ്വാസം
reporter

ലണ്ടന്‍: ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ആ സന്തോഷത്തില്‍ പങ്കെടുക്കാത്ത ഒരു വിഭാഗം ഉണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയന്‍. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും പ്രത്യേകിച്ച് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നിവര്‍ തെരഞ്ഞെടുപ്പ് ഫലം സസുക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു.

കാമറൂണ്‍ വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ ഭൂകമ്പം എന്നാണ് ഇതിനെ യൂറോപ്യന്‍ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇതിനു പ്രധാന കാരണം കാമറൂണിന്റെ നിലപാട് തന്നെയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തുമെന്നും അങ്ങനെ സാധിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാക്ക് അദ്ദേഹം തീര്‍ച്ചയായും പാലിക്കും. അങ്ങനെ സംഭവിച്ചാല്‍ വന്‍ പ്രത്യാഘാതമാകും യൂറോപ്യന്‍ യൂണിയനില്‍ ഉണ്ടാവുക. ഇപ്പോള്‍ പോലും പൂര്‍ണമായും യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ല ബ്രിട്ടന്‍. എന്നാല്‍ ബ്രിട്ടന്റെ സാന്നിധ്യം യൂണിയനു കരുത്തായിരുന്നു. യൂണിയന്റെ സാമ്പത്തിക മേഖലയ്ക്കും ബ്രിട്ടന്റെ പങ്ക് വളരെ വലുതായിരുന്നു. കാമറൂണ്‍ വിജയിച്ചതോടെ ഇദ്ദേഹവുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താന്‍ യൂറോപ്യന്‍ യൂണിയനിലെ പ്രബല രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. യൂണിയനില്‍ തുടരുമെന്നതാകും ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

എന്നാല്‍ യുകെ നേരിടുന്ന പ്രധാന പ്രശ്‌നം കുടിയേറ്റമാണ്. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പങ്ക് വളരെ വലുതും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള രാജ്യങ്ങള്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ നിയമതടസങ്ങള്‍ ഇല്ല. ഇതേത്തുടര്‍ന്ന് ദരിദ്രരാജ്യങ്ങളില്‍ നിന്നു നിരവധി പേര്‍ യുകെയിലേക്ക് കുടിയേറുന്നുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. നെറ്റ് ഇമിഗ്രേഷനില്‍ സാരമായ വ്യത്യാസവുമുണ്ടാക്കി. കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്നതാണു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയം. ഈ സാഹചര്യത്തില്‍ കുടിയാണു യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്‍വാങ്ങാന്‍ യുകെ ആലോചിക്കുന്നത്. പിന്‍വാങ്ങുന്നതോടെ കുടിയേറ്റം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. നെറ്റ് ഇമിഗ്രേഷന്‍ ഒരു ലക്ഷമാക്കി കുറയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ ഈ വ്യവസ്ഥകള്‍ക്ക് വിധേയമായി ചിലപ്പോള്‍ യൂണിയനില്‍ തുടരാനും കാമറൂണ്‍ തയാറായേക്കും.

ഇതോടൊപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനും കാമറൂണ്‍ സര്‍ക്കാര്‍ നീക്കം ആരംഭിക്കും. എന്നാല്‍ ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും അനുകൂലമായ നിലപാടാണ് എക്കാലത്തും കാമറൂണ്‍ സ്വീകരിച്ചിട്ടുള്ളത്. യുഎന്നിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യ അവകാശത്തെ പിന്തുണച്ച കാമറൂണ്‍, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുന്ന നടപടി വേഗത്തിലാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ആഫ്രിക്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റത്തെയാണു ഇദ്ദേഹം പ്രധാനമായും എതിര്‍ക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യക്കാരെ ഇത് ഒരു തരത്തിലും ബാധിക്കില്ല.

ഏതായാലും വരും ദിവസങ്ങളില്‍ താന്‍ പിന്തുടരുന്ന നയങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കും.

 
Other News in this category

 
 




 
Close Window