Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
എസ്എന്‍പിയുടെ വിജയം ആഘോഷിക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
reporter

ലണ്ടന്‍: സ്്‌കോട്ട്‌ലന്‍ഡില്‍ സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയുടെ തിളക്കമാര്‍ന്ന വിജയം ഏറ്റവുമധികം ആഘോഷിക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. 59 സീറ്റില്‍ 56 ഉം സ്വന്തമാക്കി എസ്എംപി വിജയം സ്വന്തമാക്കിയതോടെ ഇവരുടെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ സ്‌കോട്ടീഷ് യൂനിവേഴ്‌സിറ്റികളിലേക്ക് കൊണ്ടുവരുന്നതിനാണു എസ്എന്‍പിയുടെ പ്രകടന പത്രികയില്‍ മുഖ്യപരിഗണന നല്‍കിയിരുന്നത്. ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കിയാലുടന്‍ രാജ്യം വിട്ടുപോകണമെന്നാണു വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പഠനം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം വരെ സ്‌കോട്ട്‌ലന്‍ഡില്‍ തങ്ങാനും ജോലി ചെയ്യാനും അവകാശം നല്‍കുമെന്ന് എസ്എന്‍പി വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ പ്രഖ്യാപനം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഈ നിയമം മൂലം ഇന്ത്യയില്‍ നിന്നു യുകെയില്‍ പഠിക്കാന്‍ പോകുന്നവരുടെ എണ്ണത്തില്‍ 63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ യൂനിവേഴ്‌സിറ്റികളും ഇതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വന്നിരുന്നു. ഇപ്പോഴത്തെ വ്യവസ്ഥ അനുസരിച്ച് പഠനം പൂര്‍ത്തിയാക്കി നാലു മാസത്തിനുള്ളില്‍ തൊഴില്‍ കണ്ടെത്തുകയും ടയര്‍ 2 വിസയിലേക്ക് മാറുകയും വേണം. എന്നാല്‍ രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ സമയപരിധി അപര്യാപ്തമായിരുന്നു.

സ്‌കോട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ വിദ്യാഭ്യാസ മേഖലയുടെ പങ്ക് വളരെ വലുതാണെന്നും തൊഴിലില്ലായ്മ സ്‌കോട്ട്‌ലന്‍ഡ് നേരിടുന്ന പ്രധാന പ്രശ്‌നമാണെന്നും പാര്‍ട്ടി നേതാവ് നിക്കോള സ്റ്റര്‍ഗണ്‍. ഈ സാഹചര്യത്തില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ സംവിധാനം വീണ്ടും നടപ്പാക്കുമെന്നും സ്റ്റര്‍ഗണ്‍.

 
Other News in this category

 
 




 
Close Window