Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഭയാര്‍ഥികളെ യൂറോപ്യന്‍ യൂണിയന്‍ ക്വാട്ട സ്‌കീമില്‍ ഉള്‍പ്പെടുത്തണം, യൂറോപ്യന്‍ കമ്മിഷന്‍ തീരുമാനം വിവാദത്തില്‍
reporter

ലണ്ടന്‍: അഭയാര്‍ഥികളെ യൂറോപ്യന്‍ യൂണിയന്‍ ക്വാട്ട സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്ന യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശം വിവാദത്തില്‍. യൂണിയനില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കുമാണ് ഈ നിര്‍ദേശം നല്‍കിയത്. യുഎന്‍ കണക്കുപ്രകാരം മെഡിറ്ററേനിയന്‍ വഴി ഈ വര്‍ഷം ഇതുവരെ 60,000 പേര്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചു. പുതിയ തീരുമാനം വരുന്നതോടെ ഇത് ഇരട്ടിയാകുമെന്നു റിപ്പോര്‍ട്ട്.

ഇപ്പോഴത്തെ തീരുമാനപ്രകാരം അഭയാര്‍ഥികള്‍ക്ക് നിയമവിധേയമായി തന്നെ യൂറോപ്പിലേക്ക് എത്താന്‍ സാധിക്കും. മനുഷ്യക്കടത്ത് ഒരു പരിധി വരെ തടയാന്‍ കഴിയുമെന്നതാണു പുതിയ തീരുമാനത്തിലെ ഗുണവശം. എന്നാല്‍. യൂറോപ്പിലേക്കുള്ള കുടിയേറ്റം ക്രമാതീതമായി ഉയരാന്‍ ഇത് ഇടവരുത്തും. യുകെ അടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു കുടിയേറ്റം. യൂണിയന്‍ തീരുമാനം വഴി ഇത്തരത്തില്‍ ആഫ്രിക്കയില്‍ നിന്ന് എത്തുന്ന ആളുകള്‍ നേരേ യുകെയില്‍ എത്തുമെന്ന് ഉറപ്പാണ്. നിര്‍ദേശത്തെ എതിര്‍ത്ത് യുകെ രംഗത്തെത്തി കഴിഞ്ഞു.

എന്നാല്‍ കമ്മിഷന്‍ നിര്‍ദേശം യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. ഇപ്പോള്‍ തന്നെ പല രാജ്യങ്ങളും ആഫ്രിക്കന്‍ കുടിയേറ്റത്തിനെതിരേ നിലപാട് സ്വീകരിച്ചു നടപടി. ഇതിനിടെ കുടിയേറ്റത്തെ സഹായിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ മിക്ക രാജ്യങ്ങളും യൂണിയനില്‍ നിന്നു പിന്‍മാറുന്ന നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.

 
Other News in this category

 
 




 
Close Window