Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അഭയാര്‍ഥി പ്രവാഹം: യുകെയുടെ നേതൃത്വത്തില്‍ ലിബിയ ആക്രമിക്കാന്‍ പദ്ധതി
reporter

ലണ്ടന്‍: മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയാന്‍ യുകെയുടെ നേതൃത്വത്തില്‍ ലിബിയ ആക്രമിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം യൂറോപ്പ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അനധികൃത കുടിയേറ്റത്തിനിടെ നിരവധി പേര്‍ ബോട്ടപകടങ്ങളില്‍ മരിക്കുന്നതും പതിവായി. ഈ സാഹചര്യത്തിലാണു സൈനിക നടപടിയെക്കുറിച്ച് ആലോചിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി യുറോപ്യന്‍ യൂണിയന്‍ യുഎന്നിനെ സമീപിക്കും.



സമുദ്രമാര്‍മുള്ള സൈനിക നീക്കത്തിനാണു പദ്ധതി. യുഎന്‍ രക്ഷാസമിതിയില്‍ ബ്രിട്ടനാകും ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുക. ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇറ്റലി തുടങ്ങി പത്തോളം രാജ്യങ്ങള്‍ ഇതിനെ പിന്തുണയ്ക്കും. അഭയാര്‍ഥി പ്രവാഹം ഏറ്റവുമധികം ദുരിതത്തിലാക്കിയത് ഇറ്റലിയെയാണ്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ളവര്‍ ആദ്യം എത്തുന്നത് ഇറ്റലിയിലാണ്. മനുഷ്യക്കടത്തുകാരെ തകര്‍ക്കാന്‍ ഏതറ്റം വരെ പോകാനും അനുമതി ആവശ്യപ്പെടുന്നതാണു 19 പേജുള്ള പ്രമേയം. കടത്തുകാരുടെ ബോട്ടുകളും കെട്ടിടങ്ങളും തകര്‍ക്കുക, ഇവരെ പൂര്‍ണമായും ഇല്ലാതാക്കുക, മേഖലയില്‍ കൂടുതല്‍ നാവികസേനയെ വിന്യസിക്കുക തുടങ്ങിയ നടപടികളാകും സ്വീകരിക്കുക. ഇതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍ മേഖലയിലേക്ക് എച്ച്എംഎസ് ബുള്‍വാര്‍ക്ക് എന്ന പടക്കപ്പല്‍ യുകെ അയച്ചു.



പ്രമേയത്തെ വീറ്റോ ചെയ്യാന്‍ റഷ്യ സാധ്യതയുള്ളതിനാല്‍ ഇവരുടെ പിന്തുണ തേടിയിരിക്കുകയാണ് യൂണിയന്‍. ഈ പിന്തുണ കൂടി ലഭിച്ചാല്‍ പ്രമേയം അവതരിപ്പിക്കും. റോം കേന്ദ്രമാക്കിയാകും സൈനിക നീക്കം നടത്തുക. ആറു രാജ്യങ്ങള്‍ ആക്രമണത്തില്‍ നേരിട്ട് പങ്കാളികളാകും. മറ്റ് അംഗരാജ്യങ്ങള്‍ പിന്തുണ നല്‍കും. വരുന്ന തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കാനാണു സാധ്യത.

 
Other News in this category

 
 




 
Close Window