Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അധികാരം നഗരങ്ങളിലേക്ക്, തിരിച്ചടി കുടിയേറ്റക്കാര്‍ക്ക്
reporter

ലണ്ടന്‍: സര്‍ക്കാരില്‍ അധിഷ്ഠിതമായ പല അധികാരങ്ങളും കൗണ്‍സിലുകള്‍ക്ക് കൈമാറാന്‍ ധാരണ. ഇതു സംബന്ധിച്ച ഡെലവൂഷന്‍ ബില്‍ (അധികാര കൈമാറ്റ നിയമം) അടുത്ത മാസം നടക്കുന്ന രാജ്ഞിയുടെ പ്രസംഗത്തില്‍ പറയും. ഇംഗ്ലണ്ടിലാകും ആദ്യം ഈ നിയമം നടപ്പാക്കുക. ഇതു പ്രകാരം ഹൗസിങ്, ഗതാഗതം, പദ്ധതികള്‍, നയ രൂപീകരണം എന്നിവയില്‍ സ്വതന്ത്രമായി നിലപാട് സ്വീകരിക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരം ലഭിക്കും. ഏറ്റവുമാദ്യം അധികാരം ലഭിക്കുന്നത് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിനാണ്. നിയമത്തിന്റെ കരട് രേഖ ഉടന്‍ സമര്‍പ്പിക്കും.



പഴയ സംവിധാനം ലണ്ടന്റെ തകര്‍ച്ചയിലേക്കാണു വഴിവച്ചതെന്നും സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ഇത് ഇടയാക്കിയെന്നും ജോര്‍ജ് ഒസ്‌ബോണ്‍. എന്നാല്‍ പുതിയ തീരുമാനം കുടിയേറ്റക്കാരെ സാരമായി ബാധിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന യുകിപ് പോലുള്ള പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ കൗണ്‍സില്‍ ഭരണമുണ്ട്. ഈ അധികാരം ലഭിക്കുന്നതോടെ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികളും നിയന്ത്രണങ്ങളുമാകും ഇവര്‍ കൊണ്ടുവരിക. കൂടാതെ പല മേഖലകളില്‍ നിന്നും ഇവരെ പുറത്താക്കുന്ന നടപടിയും സ്വീകരിക്കും. ഇതു ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഇടവരുത്തും. ആരോഗ്യമേഖല അടക്കമുള്ളവയുടെ നിയന്ത്രണം കൗണ്‍സിലുകള്‍ക്ക് ലഭിക്കുന്നതോടെ മലയാളി നഴ്‌സുമാരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.

 
Other News in this category

 
 




 
Close Window