Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അത്രയ്ക്കു കുടിയേറ്റവിരുദ്ധനോ കാമറൂണ്‍?
Reporter

ലണ്ടന്‍: കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ തന്നെയായിരിക്കാം് ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ബ്രിട്ടനില്‍ അധികാരം നിലനിര്‍ത്താന്‍ സഹായിച്ചത്. എന്നാല്‍, അത്രയ്ക്കു കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടൊക്കെ അദ്ദേഹത്തിനുണ്ടോ? അദ്ദേഹത്തിന്റെ പല സഹപ്രവര്‍ത്തകരുമായും, പാര്‍ട്ടിയിലെ പ്രമുഖരുമായും താരതമ്യം ചെയ്യുമ്പോള്‍ അത്രയ്ക്കു കുടിയേറ്റവിരുദ്ധനൊന്നുമല്ല പ്രധാനമന്ത്രി എന്നുവേണം കരുതാന്‍.

മന്ത്രിസഭാ രൂപീകരണ വേളയില്‍ കാമറൂണ്‍ സ്വീകരിച്ച നിലപാടുകള്‍ ഇതിനു തെളിവാണ്. മന്ത്രിസഭയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ വിവേചനമൊന്നും പുലര്‍ത്താന്‍ അദ്ദേഹം തയാറായില്ല.

പാക്കിസ്ഥാനില്‍നിന്നു വന്ന് യുകെയില്‍ ബസ് ഡ്‌റൈവറായി ജീവിച്ച ആളുടെ മകനാണ് പുതിയ ബിസിനസ് സെക്രട്ടറി സാജിദ് ജാവിദ്. തൊഴില്‍മന്ത്രി പ്രീതി പട്ടേലിന്റെ മാതാപിതാക്കളാകട്ടെ ഇദി അമീനെ പേടിച്ച് ഉഗാണ്ടയില്‍നിന്നു ബ്രിട്ടനിലേക്കു കുടിയേറിയവരും.

താരതമ്യേന പൊലിമ കുറഞ്ഞ പശ്ചാത്തലങ്ങളില്‍നിന്നു വന്ന എംപിമാരെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കാന്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ കാമറൂണ്‍ പ്രത്യേകം ശ്രദ്ധിച്ചെന്നാണ് വിലയിരുത്തല്‍. പുതിയ മന്ത്രിസഭയിലെ പകുതിയോളം അംഗങ്ങളും കോംപ്രിഹെന്‍സീവ് സ്‌കൂളുകളില്‍ പഠിച്ചവരാണെന്നതും ശ്രദ്ധേയം.

 
Other News in this category

 
 




 
Close Window