Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
സ്റ്റുഡന്റ് വിസയില്‍ സമൂലമാറ്റം; പോസ്റ്റ് സ്റ്റഡി വര്‍ക്ക് റൂട്ടുകള്‍ അടയുന്നു
Reporter
ലണ്ടന്‍ : സ്റ്റുഡന്റ് വിസ സമ്പ്രദായങ്ങളില്‍ സമൂല മാറ്റങ്ങള്‍ വരുത്തുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് റൂട്ട് അടയ്ക്കാനുള്ള നിര്‍ദേശമാണ് ഇതില്‍ പ്രധാനം. എന്‍ട്രന്‍സ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകും. വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതിയും പരിമിതപ്പെടുത്തും.

പോയിന്റ്‌സ് ബേസ്ഡ് സിസ്റ്റത്തിലെ ടിയര്‍ 4 ആണു പൊളിച്ചെഴുതുന്നത്. പൊതുജന അഭിപ്രായം കൂടി ഇതിനു കണക്കിലെടുത്തിരുന്നു. സ്റ്റുഡന്റ് വിസ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായി സര്‍ക്കാര്‍ കാണുന്നതും സ്റ്റുഡന്റ് വിസ കുറയ്ക്കുകയാണ്.

2011 ഏപ്രില്‍ മുതല്‍ മാറ്റങ്ങള്‍ നടപ്പാകും. ഇതിനു ശേഷം ഹൈലി ട്രസ്റ്റഡ് സ്‌പോണ്‍സേഴ്‌സിനു മാത്രമേ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയൂ. ഡിഗ്രിതല പഠനത്തിനെത്തുന്നവര്‍ക്ക് ബി2 ലെവലില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണം. നിലവില്‍ ജോലി ചെയ്യാന്‍ അവകാശമുള്ള വിദ്യാര്‍ഥികള്‍ക്ക് അതു തുടരാം. യൂണിവേഴ്‌സിറ്റികള്‍ക്കു പുറത്തുള്ള കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് നിയന്ത്രണം ബാധകമാകും.

പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വിദ്യാര്‍ഥികള്‍ക്കും മാത്രമേ ഇനി ഡിപ്പന്‍ഡന്‍സിനെ കൊണ്ടുവരാന്‍ അനുമതിയുണ്ടാകൂ. സ്റ്റുഡന്റ് വിസകള്‍ക്ക് ലോവര്‍ ലെവലില്‍ മൂന്നു വര്‍ഷവും, ഹൈയര്‍ ലെവലില്‍ അഞ്ചു വര്‍ഷവും പരിധി വയ്ക്കും. പഠനം കഴിഞ്ഞ് രണ്ടു വര്‍ഷം ജോലി നോക്കാന്‍ അനുവദിക്കുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് റൂട്ട് അവസാനിപ്പിക്കും. വിദഗ്ധ ജോലിക്ക് ഓഫറുള്ള ഗ്രാജ്വേറ്റുകള്‍ക്ക് തുടരാന്‍ കഴിയും.

സര്‍ക്കാരിന്റെ പരിഷ്‌കരണങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും യുകെയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിലൂടെ യുകെക്ക് വന്‍ വരുമാനം നല്‍കുന്ന വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയിലേക്കും വഴിതെളിക്കും.
 
Other News in this category

 
 




 
Close Window