Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശികളെ റിക്രൂട്ട് ചെയതാല്‍ അധിക നികുതി
Reporter



ലണ്ടന്‍: ബ്രിട്ടനില്‍നിന്ന് ആവശ്യത്തിന് അപേക്ഷകര്‍ ഉണ്ടായിട്ടും ബ്രിട്ടനുപുറത്തുനിന്നുള്ളവരെ തന്നെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കു മേല്‍ വിസ ലെവി ചുമത്താല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നു.

വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വിസ ലെവി എന്ന രീതിയില്‍ ഇതു നടപ്പാക്കാനുള്ള നിയമ ഭേദഗതി ഹോം സെക്രട്ടറി തെരേസ മേയുടെ മേല്‍നോട്ടത്തില്‍ തയാറാകുന്നു. ഈ രീതിയില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ച് യുകെയിലെ അപ്രന്റീസ്ഷിപ്പുകള്‍ക്ക് ഫണ്ട് നല്‍കാനാണ് ആലോചിക്കുന്നത്.

വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നതും അവരെ ജോലി ചെയ്യിക്കുന്നതും തടയാനുള്ള പോലീസിന്റെ അധികാരങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. ശമ്പളം പിടിച്ചെടുക്കാനുള്ള അധികാരം വരെ ഇതില്‍ ഉള്‍പ്പെടും.

അനധികൃത തൊഴിലാളികളെ കണ്‌ടെത്താന്‍ ഡേറ്റാബേസുകള്‍ പരിശോധിക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നാടുകടത്തല്‍ പ്രതീക്ഷിച്ചു കഴിയുന്ന വിദേശികളായ ക്രിമിനലുകള്‍ നിരീക്ഷിക്കാന്‍ സാറ്റലൈറ്റ് ട്രാക്കിങ് ഉപയോഗിക്കുകയാണ് മറ്റൊരു നിര്‍ദേശം.

 

 
Other News in this category

 
 




 
Close Window