Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്പില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ചൂഷണം
Reporter



ബ്രസല്‍സ്: വിദേശ കുടിയേറ്റക്കാര്‍ യൂറോപ്യന്‍ യൂണിയനില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്‌സ്. പലരും കരാര്‍ പോലുമില്ലാതെ ആഴ്ചയില്‍ ആറും ഏഴും ദിവസം ജോലി ചെയ്യുകയും ശമ്പളമായി മണിക്കൂറിന് ഒരു യൂറോ മാത്രം കൈപ്പറ്റുകയും ചെയ്യുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഏഴും എട്ടും യൂറോ മണിക്കൂറിന് മിനിമം വേതനം നിശ്ചയിട്ടും ഇതാണ് അവസ്ഥ.

യൂറോപ്പിനു പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്ക് യൂറോപ്പിനുള്ളിലുള്ളവര്‍ക്കു നല്‍കുന്ന അതേ സംരക്ഷണം ഉറപ്പാക്കുന്ന നാലേനാല് യൂറോപ്യന്‍ രാജ്യങ്ങളാണുള്ളത്. അതിലൊന്നാണ് ജര്‍മനി. എന്നിട്ടും ഇവിടത്തെ നിര്‍മാണ മേഖലയില്‍ ചൂഷണം വളരെ കൂടുതലാണെന്നാണ് വ്യക്തമാകുന്നത്.

ട്രേഡ് യൂണിയന്‍, പോലീസ്, സൂപ്പര്‍വൈസറി പ്രതിനിധികള്‍ എന്നിവരില്‍നിന്നായി അറുനൂറോളം അഭിമുഖങ്ങള്‍ നടത്തിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അഭിമുഖം ചെയ്യപ്പെട്ടവരില്‍ അഞ്ചിലൊന്നാളുകളും ആഴ്ചയില്‍ രണ്ടു വട്ടമെങ്കിലും ചൂഷണത്തിന് ഇരകളാകുന്നു എന്നാണ് വെളിപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window