Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാരെ കുടുക്കാന്‍ കൂടുതല്‍ ശക്തമായ നിയമം
Reporter

ലണ്ടന്‍: അനധികൃതമായി രാജ്യത്തു തുടരുന്ന വിദേശികളെ നേരിടാന്‍ 1971ല്‍ പാസാക്കിയ നിയമമാണ് ബ്രിട്ടന്‍ ഇപ്പോള്‍ പിന്തുടരുന്നത്. ഇതനുസരിച്ച്, നിയമപരമായി രാജ്യത്തു വന്ന്, വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരെ ആറു മാസം ജയിലില്‍ അടയ്ക്കുകയും പിഴ ചുമത്തുകയും ചെയ്യാം. എന്നാല്‍, അനധികൃതമായി രാജ്യത്തെത്തിയവര്‍ക്കു നല്‍കുക ഏതു തരത്തിലുള്ള ശിക്ഷയായിരിക്കണമെന്ന് ഇതില്‍ പറയുന്നില്ല.     ഇതിനുള്ള വ്യവസ്ഥ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തും.

അനധികൃത ജോലി എന്ന പുതിയൊരു ക്രിമിനല്‍ കുറ്റം തന്നെ പുതിയ ബില്‍ പ്രകാരം അവതരിപ്പിക്കപ്പെടും. ഇതുവഴി, അനധികൃതമായി ജോലി ചെയ്യുന്ന കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാന്‍ പോലീസിന് അപരിമേയമായ അധികാരങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. അവര്‍ക്കു ജോലി നല്‍കിയവര്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കാനാകും. ഇത്തരത്തില്‍ ജോലി ചെയ്ത സമ്പാദ്യം പിടിച്ചെടുക്കാനുള്ളതാണ് മറ്റൊരു വ്യവസ്ഥ.

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകളെ കൈകാര്യം ചെയ്യുന്നതിന് പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി രൂപീകരിക്കാനും വ്യവസ്ഥ വരും. നാട്ടില്‍ ആളുണ്ടായിട്ടും വിദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ ലെവി ചുമത്തുന്നതാണ് മറ്റൊരു മാറ്റം.

 
Other News in this category

 
 




 
Close Window