Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യക്കാര്‍ക്കായി ബ്രിട്ടീഷ് കുടിയേറ്റ നിയമം ഉപേക്ഷിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് തയാറെടുക്കുന്നു, പ്രത്യേക വിസ അനുവദിക്കും
reporter

കാര്‍ഡിഫ്: ഇന്ത്യക്കാര്‍ക്കു വേണ്ടി യുകെ കൊണ്ടുവരുന്ന ഇമിഗ്രേഷന്‍ നിയമം വേണ്ടെന്നു വയ്ക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് പ്രത്യേക വിസ അനുവദിക്കും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രണ്ടു വര്‍ഷത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങാനും ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണു സ്‌കോട്ട്‌ലന്‍ഡ് പരിഗണിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിന്റെ വികസനത്തിന് വിദേശികളുടെ സഹായം അത്യാവശ്യമാണ്. കൂടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി സ്‌കോട്ട്‌ലന്‍ഡിനെ ആശ്രയിക്കുന്നത്. കുടിയേറ്റ നിയമം മൂലം ഇവര്‍ വരാതാകുന്നതോടെ യൂനിവേഴ്‌സിറ്റികളുടെ പ്രധാന വരുമാന സ്രോതസാകും ഇല്ലാതാകുക. യു കെ സര്‍ക്കാര്‍ 2012 ല്‍ ഇല്ലാതാക്കിയ ടയര്‍ 1 വിസ വീണ്ടും അവതരിപ്പിക്കും എന്നത് എസ്എന്‍പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

സ്‌കോട്ട്‌ലന്‍ഡിന്റെ വികസനത്തിനായി കുടിയേറ്റം ആവശ്യമുണ്ട്. അതിനായി ലോകോത്തര നിലവാരത്തിലുള്ള 19 സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന മിടുക്കന്മാരായ ഇന്ത്യന്‍വിദ്യാര്‍ഥികളെ വേണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ജിനീയര്‍മാര്‍ എണ്ണ, വാതക വ്യവസായത്തിലെ വിദഗ്ധര്‍ ശിശുരോഗ വിദഗ്ധരെപ്പോലെ ആരോഗ്യ രംഗത്ത് സേവനം ചെയ്യാന്‍ കഴിയുന്നവരെ വേണമെന്ന് എസ്എന്‍പി പറയുന്നു.

കുടിയേറ്റ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സ്‌കോട്ട്‌ലന്‍ഡില്‍ ഉന്നതപഠന രംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം 63 ശതമാനത്തോളം കുറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window