ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്കിപ്പോള്‍ പൊതുവേ കുടിയേറ്റക്കാരോട് പുച്ഛമാണെന്നാണ് വയ്പ്. പക്ഷേ, അവരുണ്ടാക്കുന്ന ഭക്ഷണം രുചിയോടെ കഴിക്കാന്‍ മടിയൊന്നുമില്ല. നോട്ടിങ്ങാംഷെയറിലുള്ള ഗ്രീന്‍കോര്‍ സാന്‍ഡ് വിച്ച് ഫാക്റ്ററിയാണ് ഇതിന് ഉത്തമ ഉദാഹരണം.
2000 പേര്‍ ജോലി ചെയ്യുന്ന ഈ ഫാക്റ്ററിയിലെ 2000 തൊഴിലാളികളില്‍ പകുതിയിലേറെയും ബ്രിട്ടനു പുറത്തുനിന്നുള്ളവരാണ്. വലിയൊരളവ് പോളണ്ടുകാര്‍. പിന്നെ, ഇന്ത്യ അടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും. ആഴ്ചതോറും ഇവര്‍ ഉണ്ടാക്കിവിടുന്നത് മുപ്പതു ലക്ഷം സാന്‍ഡ്വിച്ചുകള്‍.
എന്നാല്‍, ഇപ്പോള്‍ ഇതിലും കുറ്റം കണ്ടുപിടിക്കാന്‍ ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇവിടത്തെ തൊഴിലാളികള്‍ക്ക് വൃത്തിയില്ലെന്നാണ് ആരോപണം. സാന്‍ഡ് വിച്ച് ഫില്ലിങ് വയ്ക്കുന്നതും കൈയുറകള്‍ ധരിക്കാതെയാണെന്നും ആരോപണം ഉയരുന്നു.
വെയ്റ്റ്‌റോസ്, എം ആന്‍ഡ് എസ്, കോ-ഓപ്, സെയ്ന്‍സ്ബറീസ്, അസ്ദ, ബൂട്‌സ് എന്നിവിടങ്ങളിലെല്ലാം വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നവയാണ് ഗ്രീന്‍കോറിന്റെ സാന്‍ഡ് വിച്ചുകള്‍.